പാരിസ് ഹില്‍ട്ടണ് വിവാഹം?
പാരിസ് ഹില്‍ട്ടണും കാമുകന്‍ ബെന്‍ജി മാഡെനും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നാണ് വിവരം. പിഎച്ച് എന്നെഴുതിയ ഒരു മോതിരം മാഡെന്റെ വിരലില്‍ കണ്ടതിനെ തുടര്‍ന്നാണ് അഭ്യൂഹം ശക്തമായത്.
ഗുഡ് ചാര്‍ലെറ്റ് മ്യൂസിക്ക് ട്രൂപ്പിലെ ഗിത്താര്‍ വായനക്കാരനായ മാഡെനും പാരിസും തമ്മില്‍ കൊണ്ടുപിടിച്ച പ്രണയത്തിലാണെന്ന് വാര്‍ത്തയുണ്ടായിരുന്നു.
ബാന്റിന്റെ ഒരു പരിപാടിക്കിടയില്‍ മാഡെന്റെ സഹോദരന്‍ ജോയല്‍ പാരിസിനെ ചേട്ടത്തിയമ്മ എന്നു വിളിച്ചാണത്രേ ഒരാള്‍ക്ക് പരിചയപ്പെടുത്തിയത്.
പിരിയാനാവാത്ത വിധം പാരിസും മാഡെനും തമ്മില്‍ അടുത്തുവെന്നാണ് ഈ വിവരം വെളിപ്പെടുത്തിയ ദി മിറര്‍ പത്രം പറയുന്നത്.
സഹോദരി നിക്കിയെ പാരിസ് കൂടെക്കൂടെ ഈ ട്രൂപ്പില്‍ കൊണ്ടുപോകുന്നത്, മാഡെനും തന്റെ കുടുംബവും തമ്മിലുളള ബന്ധം ശക്തിപ്പെടുത്താനാണെന്നും ഊഹാപോഹക്കാര്‍ നിരൂപിക്കുന്നു.


Click it and Unblock the Notifications