കുട്ടികള്‍ കണ്ടാല്‍ മോശമല്ലേ!
ഇനി നഗ്നനായി അഭിനയിക്കാന്‍ താനില്ലെന്ന് ബ്രാഡ് പിറ്റ്. കുട്ടികള്‍ തന്നെ അങ്ങനെ സ്ക്രീനില്‍ കാണേണ്ടെന്നാണ് ബ്രാഡ് പറയുന്നത്.
കുടുംബത്തോടൊപ്പം കാണാന്‍ കൊളളാവുന്ന ചിത്രങ്ങളിലേ താന്‍ ഇനി അഭിനയിക്കൂവെന്ന വാശിയുമുണ്ട് ബ്രാഡിന്.
"കുട്ടികള്‍ വളര്‍ന്ന് വലുതായി എന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ അമ്പരക്കാനിടയാവരുത്. അതിനാല്‍ ഇനി നഗ്നത കാട്ടുന്ന വേഷങ്ങള്‍ ചെയ്യില്ല". ദി സണ്‍ പത്രത്തോട് ബ്രാഡ് മനസു തുറന്നു.
അധികകാലം അഭിനയിക്കാന്‍ കഴിയില്ലെന്നും ബ്രാഡ് തിരിച്ചറിയുന്നുണ്ട്. അഭിനയവേദിയില്‍ ഇനിയെത്രകാലം തുടരാന്‍ കഴിയുമെന്നൊന്നും ആര്‍ക്കുമറിയില്ല. അതിനാല്‍ മനസിനിഷ്ടപ്പെട്ട സിനിമകളില്‍ അഭിനയിക്കുക എന്നതാണ് ബ്രാഡിന്റെ നയം.
സിനിമ കിട്ടിയില്ലെങ്കിലും പ്രശ്നമൊന്നുമില്ലെന്ന് ബ്രാഡ് പറയുന്നു. സിനിമ ചെറുപ്പക്കാര്‍ക്കുളളതാണെന്ന് ഈ 43കാരന് നല്ല നിശ്ചയമുണ്ട്.


Click it and Unblock the Notifications