അവരു തമ്മില്‍ എന്നതാ ഇടപാട്...?
ഹോളിവുഡ് സാങ്കേതിക വിദഗ്ധന്‍ ബ്രിയാന്‍ ബോമയുമായി നടി ജെന്നിഫെര്‍ അനിസ്റ്റണ്‍ ഉടക്കിപ്പിരിഞ്ഞത് ഈയിടെയാണ്.
ഇപ്പോഴിതാ, അടുത്ത ചില്ലയില്‍ സുന്ദരി കൂടുകൂട്ടിയ കഥകളും പുറത്തു വരുന്നു. സുന്ദരന്‍ നടന്‍ ഓര്‍ലാന്റോ ബ്ലൂമാണത്രേ അനിസ്റ്റണിന്റെ മനം കവര്‍ന്ന കോമള കുമാരന്‍.
ലോസ് ഏഞ്ചല്‍സില്‍ ഈയിടെ ഉദ്ഘാടനം നടന്ന ഒരു റെസ്റ്റോറന്റില്‍ ഇരുവരും സംശയകരമായ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ന്യൂയോര്‍ക്ക് പോസ്റ്റാണ്.
ഈ ലോകത്ത് തനിക്കേറ്റവും പ്രിയപ്പെട്ടവനെന്നപോലെ ഓര്‍ലാന്റോ ബ്ലൂമിന്റെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കി ജെന്നിഫെര്‍ ഏറെ നേരം ഇരുന്നുവത്രേ. ദൃക്‍സാക്ഷിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് ഇങ്ങനെ പറയുമ്പോള്‍ നാം വിശ്വസിക്കാതിരിക്കുന്നതെങ്ങനെ.
മോഡല്‍ മിരാന്‍ഡ കെറുമായി ഓര്‍ലാന്റോ കടുത്ത പ്രണയത്തിലാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഹോളിവുഡില്‍ ഒരു പ്രേമം പൊളിയാനും മറ്റൊന്ന് തളിക്കാനും എത്ര നേരം വേണം. അല്ലേ...?
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications