കാര്‍ദാഷിയാന്‍ വീണ്ടും പ്ലേബോയില്‍
കാര്‍ദാഷിയാന്റെ പ്ലേ ബോയ് ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പ്ലേ ബോയ് മാസികയുടെ ഒക്ടോബര്‍ ലക്കത്തിനു വേണ്ടിയാണ് കാര്‍ദാഷിയാന്‍ പൂര്‍ണ നഗ്നയായി പോസ് ചെയ്തത്.
അതിലൊരു ചിത്രമാണ് മാസികയുടെ ഏറ്റവും പുതിയ ലക്കത്തിന്റെ കവര്‍ ചിത്രം. നഗ്നമായ മാറില്‍ നിറയെ മുത്തുമാലയണിഞ്ഞ് നില്‍ക്കുന്ന കാര്‍ദാഷിയാന്‍.
അമ്പതുകള്‍ മുതല്‍ക്ക് ഇന്നോളം പ്ലേ ബോയിയ്ക്കു വേണ്ടി പോസ് ചെയ്ത ഏറ്റവും സെക്സിയായ നൂറു സുന്ദരികളെക്കുറിച്ചുളള പ്രത്യേക പതിപ്പിന്റെ മുഖചിത്രമാകാന്‍ ഭാഗ്യം കിട്ടിയത് കിമ്മിനാണ്. താനാണ് ഈ പ്രത്യേക പതിപ്പിന്റെ മുഖപേജ് അലങ്കരിക്കുന്നതെന്നൊരു സൂചനയും കിട്ടിയില്ലെന്ന് കിം പറയുന്നു. മാസിക കണ്ടപ്പോള്‍ കാര്‍ദാഷിയാന്‍ അന്തം വിട്ടുപോയത്രേ!
ഏതായാലും ഇതൊരു ബഹുമതി തന്നെയാണ്. പ്ലേ ബോയ് മാസികയ്ക്കു വേണ്ടി പോസ് ചെയ്ത ഏറ്റവും സെക്സിയായ വനിതയെന്ന ബഹുമതിയാണ് കാര്‍ദാഷിയാന് കിട്ടിയിരിക്കുന്നത്.
നഗ്നതയെയും സ്വന്തം ശരീരത്തിന്റെ മാദകത്വത്തെയും സ്നേഹിക്കുന്ന കിമ്മിന് ഇതില്‍ പരം ബഹുമതിയെന്ത്?


Click it and Unblock the Notifications