»   » ടോണിക്ക് പടം വരയ്ക്കാനായി ഗാഗ നഗ്നയായി

ടോണിക്ക് പടം വരയ്ക്കാനായി ഗാഗ നഗ്നയായി

Posted By:
Subscribe to Filmibeat Malayalam
Lady Gaga
പോപ് സിങര്‍ ലേഡി ഗാഗ തുണിയുടുത്തു വരികയെന്നു പറഞ്ഞാല്‍ തന്നെ അതൊരു വിശേഷമാണ്. പുരസ്‌കാര ചടങ്ങില്‍ ഇറച്ചിവസ്ത്രം വരെ ധരിച്ച് ജനത്തെ ഞെട്ടിച്ച കക്ഷിയാണ് ഈ സുന്ദരി. എന്തായാലും ഇപ്പോള്‍ ഗാഗ പറയുന്നത് പുതിയ വസ്ത്രത്തെപ്പറ്റിയല്ല, മേനിയില്‍ വസ്ത്രമൊന്നുമിടാതെ നിന്നൊരു കാര്യത്തെപ്പറ്റിയാണ്.

അതേ തന്റെ നഗ്നചിത്രം വരയ്ക്കുന്നതിനായി അമേരിക്കന്‍ ഗായകന്‍ ടോണി ബെന്നറ്റിന് മുന്നില്‍ നൂല്‍ ബന്ധമില്ലാതെ നിന്നുകൊടുത്തുവെന്നാണ് ഗാഗയുടെ പുതിയ വളിപ്പെടുത്തല്‍. ബെന്നറ്റ് വരച്ച തന്റെ നഗ്നചിത്രം വാനിറ്റി ഫെയര്‍ മാഗസിന്റെ ജനുവരി ലക്കത്തിലുണ്ടാവുമെന്നും ഗാഗ പറയുന്നു.

പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആനി ലെയ്‌ബോവിറ്റ്‌സിന്റെ തലയില്‍ വിരിഞ്ഞ ആശയമാണ് ഗാഗയുടെ നഗ്നചിത്രം വരയ്ക്കുകയെന്നത്. ടോണിയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ലേശം നാണമൊക്കെ തോന്നിയിരുന്നു. ന്നാല്‍ അദ്ദേഹം പക്കാ ജെന്റില്‍മാനായിരുന്നെന്നാണ് ഗാഗ സാക്ഷ്യപ്പെടുത്തുന്നത്.

അതേസമയം താനിതു വരെ കണ്ടതില്‍വെച്ചേറ്റവും സുന്ദരിയാണ് ഗാഗയെന്നാണ് ടോണി ബെന്നറ്റ് ഗായികയ്ക്ക് മാര്‍ക്കിട്ടിരിയ്ക്കുന്നത്. ജനുവരിയില്‍ മാഗസിന്‍ പുറത്തിറങ്ങുമ്പോള്‍ ബെന്നറ്റ് പറഞ്ഞത് സത്യമാണോയെന്ന് നാട്ടുകാര്‍ക്കും കണ്ട് ബോധ്യപ്പെടാം.

English summary
Pop singer Lady Gaga recently revealed in A Very Gaga Thanksgiving special that she had posed nude for American singer Tony Bennett so that he could sketch her.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam