»   » പാരീസ്‌ ഹില്‍ട്ടണെതിരെ കയ്യേറ്റശ്രമം

പാരീസ്‌ ഹില്‍ട്ടണെതിരെ കയ്യേറ്റശ്രമം

Posted By:
Subscribe to Filmibeat Malayalam
Paris Hilton
ഹോളിവുഡിന്റെ വിവാദ സുന്ദരി പാരീസ്‌ ഹില്‍ട്ടണെതിരെ കൈയ്യേറ്റ ശ്രമം. ലോസ്‌ആഞ്ചല്‍സിലെ ഒരു ഡാന്‍സ്‌ ക്ലബില്‍ കാമുകനുമൊത്ത്‌ നൃത്തം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

കാമുകനായ ഡഗ്‌ റീന്‍ഹാര്‍ഡുമായി്‌ ക്ലബില്‍ നൃത്തം ചെയ്യുന്നതിനിടെ മദ്യപിച്ചെത്തിയ ഒരു ചെറുപ്പക്കാരന്‍ താരത്തിന്റെ മാറിടത്തില്‍ കൈവെയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു.

കാമുകിയ്‌ക്ക്‌ നേരെയുണ്ടായ അക്രമം കണ്ട്‌ അരിശം വന്ന ഡഗ്‌ ചെറുപ്പക്കാരനെ തള്ളിത്താഴെയിടുകയും തന്റെ ശിങ്കിടികള്‍ക്ക്‌ കൈമാറുകയും ചെയ്‌തു. അക്രമിയെ ഇവര്‍ ശരിയ്‌ക്കും സല്‌ക്കരിച്ചതിന്‌ ശേഷമാണ്‌ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയതെന്ന്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

എന്തായിരുന്നു യുവാവിന്റെ ഉദ്ദേശ്യമെന്ന്‌ ആര്‍ക്കും വ്യക്തമായിട്ടില്ല. ഒരുപക്ഷേ സെക്‌സ്‌ വീഡിയോകളിലൂടെ മാത്രം ആസ്വദിച്ച പാരീസിന്റെ സൗന്ദര്യം നേരിട്ട്‌ കാണാനായിരിക്കും യുവാവ്‌ ശ്രമിച്ചതെന്ന്‌ ഡാന്‍സ്‌ ക്ലബിലുണ്ടായിരുന്നവര്‍ പറയുന്നു.

എന്നാല്‍ ഇതൊന്നും പാരീസിനെയും കാമുകനെയും പേടിപ്പിച്ചില്ല. ഏതാണ്ട്‌ പുലരുവോളം ക്ലബില്‍ നൃത്തം ചെയ്‌തിട്ടാണ്‌ ഇരുവരും വീട്ടിലേക്ക്‌ മടങ്ങിയതത്രേ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam