മക്കാര്‍ട്ടിനിയുടെ ചിരിയാണ് ചിരി

മുതിര്‍ന്ന താരങ്ങളില്‍ ആരുടെ ചിരിയാണ് മികച്ചതെന്ന് അറിയാന്‍ സംഘടിപ്പിച്ച അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയത് മക്കായാണെന്ന് കോണ്‍ടാക്ട് മ്യൂസിക് വെളിപ്പെടുത്തുന്നു. നാഷണല്‍ സ്മൈല്‍ മന്ത് എന്ന സംഘടനയാണ് ഈ സര്‍വെ നടത്തിയത്.
ഓസ്കാര്‍ നേടിയ നടി ഡേം ഹെലന്‍ മിറെന്‍ ആണ് രണ്ടാം സ്ഥാനത്ത്. ബ്രിട്ടണ്‍ രാജകുടുബത്തിലെ കാമിലയാണ് മൂന്നാം സ്ഥാനത്തെത്തിയ ചിരിക്കാരി.
റോളിംഗ് സ്റ്റോണ്‍ ഗായകന്‍ സര്‍ മൈക്ക് ജാഗറിനാണ് പട്ടികയില്‍ അവസാന സ്ഥാനം.
ലോകം കണ്ടതിലേയ്ക്ക് വച്ച് ഏറ്റവും ബോറനായ പോപ് താരം എന്ന ബഹുമതിയും ഈയിടെ പോള്‍ മക്കാര്‍ട്ടിനിയെ തേടിയെത്തിയിരുന്നു. മ്യൂസിക് മാഗ്പീ ഡോട്ട് കോം നടത്തിയ സര്‍വെയിലാണ് ഈ പദവും മക്കാര്‍ട്ടിനിക്കാണെന്ന് വെളിപ്പെട്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications