തരൂ... നീയൊരു ചുടുചുംബനം....
പെട്രാ നെംകോവയെന്ന ചെക്കോസ്ലോവാക്യന്‍ മോഡലിനെ ആരും അത്രപെട്ടെന്ന് മറക്കില്ല. 2004ലെ സുനാമിയില്‍ കാമുകന്‍ സിമണ്‍ അറ്റ്ലീ ദാരുണമായി കൊല്ലപ്പെട്ടതും പെട്ര അത്ഭുതകരമായി രക്ഷപെട്ടതും എങ്ങനെ മറക്കും..
എന്നാല്‍ പെട്ര അതൊക്കെ എന്നേ മറന്ന് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. സെന്റ് ട്രോപ്പസിലെ പൊതുനിരത്തില്‍ വെച്ച് കാമുകനുമായി ഗാഢ ചുംബനത്തിലേര്‍പ്പെട്ട് നിന്ന പെട്രയെ കണ്ടാല്‍ പഴയ ദുരന്തത്തിന്റെ ഓര്‍മ്മയില്‍ നിന്ന് അവരെന്നേ മോചിതയായെന്ന് മനസിലാകും.
ബേഡര്‍ ജാഫര്‍ എന്നാണ് പെട്രയുടെ പുതിയ കാമുകന്റെ പേര്. കഴിഞ്ഞയാഴ്ച ഫ്രെഞ്ച് റെവീറയിലെ വിഐപി റൂമില്‍ ഇരുവരും കാട്ടിക്കൂട്ടിയതും വാര്‍ത്തയായിരുന്നു.
സ്വയം മറന്ന് ജീവിതം ആസ്വദിക്കുകയാണ് ഈ ദമ്പതികളെന്നാണ് കാഴ്ചക്കാരുടെ പക്ഷം. അടുത്ത് ആരെങ്കിലുമുണ്ടെന്ന വിചാരമൊന്നുമില്ലാതെ ചുംബനവും ആലിംഗനവും തകര്‍ക്കുകയാണത്രേ!
സീന്‍ പെന്‍, ജെയിംസ് ബ്ലണ്ട് എന്നിവരും പെട്രയും തമ്മിലുണ്ടായിരുന്ന പ്രണയ ബന്ധവും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.


Click it and Unblock the Notifications