വേഴ്ചയ്ക്കിടെ നടി ഉറങ്ങിപ്പോയി
സൗത്ത് ലാന്റ് ടെയില്‍സ് എന്ന ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്ന സാറാ ഗെല്ലെര്‍ക്ക് ഒരബദ്ധം പറ്റി. ചിത്രത്തിലെ വേഴ്ചാ രംഗം ചിത്രീകരിക്കുന്നതിനിടെ സെറ ഉറങ്ങിപ്പോയി.
ടര്‍ക്കി ഡിന്നര്‍ കഴിച്ച് വശം കെട്ടതിനാലാണ് സീനിനിടയില്‍ താന്‍ ഉറങ്ങിപ്പോയതെന്ന് സാറ പറയുന്നു.
"ശരിക്കും ഭക്ഷണം കഴിച്ച് വല്ലാതെ തളര്‍ന്നിരുന്നു ഞാന്‍. ഇന്നു തന്നെ ഈ സീന്‍ ചിത്രീകരിക്കണോ എന്ന് സംവിധായകനോട് ചോദിച്ചതുമാണ്. ടര്‍ക്കിക്കോഴിയിലെ അമിനോ ആസിഡുകള്‍ നിങ്ങളെ ക്ഷീണിപ്പിക്കും. എങ്ങനെയെങ്കിലും ഒന്നു കിടന്നുറങ്ങിയാല്‍ മതിയെന്നായിരുന്നു എനിക്ക്. ഏതായാലും ആ രംഗത്തിനിടെ തന്നെ ഉറക്കവും വന്നു" സാറ വെളിപ്പെടുത്തി.
പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയുടെ വേഷമാണ് ഈ ചിത്രത്തില്‍ സാറയ്ക്ക്. തന്നെ കണ്ടാല്‍ ആര്‍ക്കും ഒരു ബ്ലൂഫിലിം നായികയുടെ രൂപം ഓര്‍മ്മ വരുമെന്നും അതിനാല്‍ ഈ റോളിന് ഏറ്റവും അനുയോജ്യ താനാണെന്നുമാണ് കക്ഷിക്കാരിയുടെ അവകാശ വാദം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications