ശില്‍പാ ഷെട്ടിയ്ക്ക് കലിയടങ്ങുന്നില്ല
റിച്ചാര്‍ഡ് ഗെരെ, തന്നെ പരസ്യമായി തെരുതെരെ ചുംബിച്ചതില്‍ പ്രതിഷേധിച്ച് കോലം കത്തിക്കലുമായി തെരുവിലിറങ്ങിയവര്‍ക്കു നേരെയുളള ശില്‍പാ ഷെട്ടിയുടെ കലി അടങ്ങുന്നില്ല.
ഹോളിവുഡിലെ കോണ്‍ടാക്ട് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ചുംബന പ്രതിഷേധക്കാര്‍ക്കെതിരെ ശില്‍പ വീണ്ടും ആഞ്ഞടിച്ചത്. ഭ്രാന്തന്മാരാണ് തനിക്കെതിരെ തെരുവിലിറങ്ങിയതെന്ന് ശില്‍പ ആരോപിക്കുന്നു.
രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുളള ഭ്രാന്തന്‍ കോപ്രായങ്ങളായിരുന്നു അവയൊക്കെ. അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ച സംഭവമായിരുന്നു ആ പ്രതിഷേധകോപ്രായങ്ങള്‍ ശില്‍പ തുറന്നടിച്ചു.
ഭൂരിപക്ഷം ഇന്ത്യാക്കാരും ഇത്തരക്കാരല്ലെന്ന് ശില്‍പ ആശ്വസിക്കുന്നു. താന്‍ പുതിയ തലമുറയിലെ അംഗമാണെന്നും അതുകൊണ്ട് ഇത്തരം പ്രതികരണങ്ങളില്‍ വിരണ്ടുപോകുമെന്നുമാണ് ശില്‍പ പറയുന്നത്.
പൊതു സ്ഥലത്തെ ചുംബനത്തിന്റെ പേരില്‍ ശില്‍പയ്ക്കെതിരെ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയുണ്ടായി. പിന്നീട് സുപ്രിം കോടതി ഇടപെട്ടാണ് ശില്‍പയെ കുറ്റവിമുക്തയാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications