»   » മണ്‍റോയുടെ അപൂര്‍വ്വ ചിത്രങ്ങളുമായി പുസ്തകം

മണ്‍റോയുടെ അപൂര്‍വ്വ ചിത്രങ്ങളുമായി പുസ്തകം

Posted By:
Subscribe to Filmibeat Malayalam
Marilyn Monroe,
മുന്‍കാല ഹോളിവുഡ് താരം മര്‍ലിന്‍ മണ്‍റോയുടെ ഇതുവരെയും ലോകം കണ്ടിട്ടില്ലാത്ത ചിത്രങ്ങളുമായി ഒരു പുസ്തകം പുറത്തിറങ്ങുന്നു. മര്‍ലിന്‍ ഗസ്റ്റ് 1953 ദി ലോസ്റ്റ് ലുക്ക് ഫോട്ടോസ് എന്നാണ് പുസ്തകത്തിന്റെ പേര്.

കല്ല എഡീഷന്‍സ് തയ്യാറാക്കുന്ന പുസ്തകം ഒക്ടോബര്‍ അവസാനവാരത്തില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ റീസ്‌റ്റോര്‍ ചെയ്ത് തയ്യാറാക്കിയതാണ് അന്ന് 27കാരിയായിരുന്നു മണ്‍റോയുടെ ഫോട്ടോകള്‍.

കനാഡയിലെ ലുക്ക്' മാഗസിന്റെ കരാര്‍ പ്രകാരം ജോണ്‍ വാക്കണ്‍ ആണ് ഈ ഫോട്ടോകള്‍ എടുത്തിട്ടുള്ളത്. മെര്‍ലിന്‍മണ്‍റോ അന്ന് റിവര്‍ ഓഫ് നോ റിട്ടേണ്‍സ്' എന്ന ചിത്രത്തിന്റെ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വേള.യിലാണ് ചിത്രങ്ങള്‍ എടുത്തത്.

ഷൂട്ടിംഗ് വേളയില്‍ പരിക്കേറ്റതിനാല്‍ ഇതിനിടയില്‍ ജോണ്‍ വോക്കണ് ഫോട്ടോഷൂട്ടിനുവേണ്ടി സമയം അനുവദിക്കുകയായിരുന്നു. അങ്ങനെ കുറച്ചുദിവസങ്ങള്‍കൊണ്ട് മണ്‍റോയുടെ ചില സുന്ദര ചിത്രങ്ങല്‍ വോക്കണ്‍ പകര്‍ത്തി.

എന്നാല്‍ ഇതില്‍ നിന്നും വെറും മൂന്നു ചിത്രങ്ങള്‍ മാത്രമാണ് 1953 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ ലുക്ക് മാസിക പ്രസിദ്ധീകരിച്ചത്. ബാക്കിയുള്ളവ പിന്നീടത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ഇത്തരത്തില്‍ മാറ്റിവയ്ക്കപ്പെട്ട വളരെ ശ്രദ്ധേയമായ ഫോട്ടോകളാണ് പുതിയ പുസ്തകത്തിലുള്ളത്. അന്ന് കാമുകനും പ്രതിശ്രുതവരനുമൊക്കെയായിരുന്ന ബേസ്‌ബോള്‍ താരം ജോ ഡീമോജിയും മര്‍ലിനൊപ്പം ഫോട്ടോയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

ഈ ജോഡികളെ ഫോട്ടോകളിലാക്കാന്‍ ഭാഗ്യം ലഭിച്ച ഏകവ്യക്തി ജോണ്‍ വാക്കണാണ്. ലൈബ്രറി ഓഫ് കോണ്‍ഗ്രസിന് 1971 ല്‍ ലുക് മാഗസിന്‍ സമ്മാനിച്ച ഫോട്ടോകളുടെ കൂട്ടത്തിലാണ് വാക്കണ്‍ ഒപ്പിയെടുത്ത ഇമേജുകള്‍ സൂക്ഷിച്ചിരുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam