പാവയുമൊത്ത് വിനോനയുടെ വേഴ്ച
പാവയെ പ്രണയിക്കുന്ന വിവാഹിതയുടെ കഥ പറയുന്ന ചിത്രമാണ് ദി ടെന്‍. വിവാഹിതയുടെ വേഷം അഭിനയിക്കുന്നത് നടി വിനോന റെയിഡറും. നഗ്നയായ വിനോന പാവയുമായി വേഴ്ചയിലേര്‍പ്പെടുന്നത് ചിത്രത്തിലെ പ്രധാന രംഗമാണ്.
പരിഹാസം ചാലിച്ച് പത്തു കല്‍പനകള്‍ ജനത്തെ പഠിപ്പിക്കുന്ന സിനിമയാണ് ദി ടെന്‍ എന്ന് വിനോന വാദിക്കുന്നു.
സന്തോഷത്തോടെയാണ് ഇത്തരം കഥാപാത്രങ്ങളെ താന്‍ സ്വീകരിക്കുന്നത്. സാധാരണ ഹോളിവുഡ് ഏജന്റുമാര്‍ വാഗ്ദാനം ചെയ്യുന്നതരം സ്ക്രിപ്റ്റല്ല ഇത്. നടിയെന്ന നിലയില്‍ വല്ലപ്പോഴും കിട്ടുന്ന അവസരമാണ് ഈ സ്ക്രിപ്റ്റില്‍ വേഷമിടുക എന്നത്. വിനോന പറയുന്നു.


Click it and Unblock the Notifications