ആംബ്രോസിയോയ്ക്ക് പെണ്‍കുഞ്ഞ്
മോഡലിംഗ് രംഗത്തെ ബ്രസീലിയന്‍ സുന്ദരി അലെസ്സാന്ദ്ര ആംബ്രോസിയോയെ അറിയാത്തവര്‍ ആരെങ്കിലുമുണ്ടോ?
ആംബ്രോസിയോയുടെ സുന്ദരന്‍ ചിത്രങ്ങളുടെ ആരാധകര്‍ ഇനിയല്‍പ്പകാലത്തേയ്ക്ക് നിരാശരാകേണ്ടി വരും. ഇക്കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ മോഡല്‍ സുന്ദരി കാമറയ്ക്കു മുന്നില്‍ നിന്നും അല്‍പം ഇടവേളയെടുത്തിരിക്കുകയാണ്.
അഞ്ജാ എന്നാണ് ആംബ്രോസിയോയുടെ മകളുടെ പേര്. ജാമീ മാസൂറാണ് ആംബ്രോസിയോയുടെ ഭര്‍ത്താവ്.
ഇടവേളകളില്‍ ആസ്വദിക്കാന്‍ വിക്ടോറിയ സീക്രട്ട് പുറത്തിറക്കിയ സൂപ്പര്‍മോഡല്‍ ഒബ്സെഷന്‍ എന്ന ബുക്ക്‍ലെറ്റ് തുറന്നു നോക്കുകയുമാകാം. ആംബ്രോസിയോയുടെ കിടിലം ചിത്രങ്ങള്‍ അതില്‍ ശേഖരിച്ചിട്ടുണ്ട്. അതിമനോഹരമായ പുത്തന്‍ ഡിസൈനുകള്‍ മോഡല്‍ താരത്തിന്റെ മേനിയഴകും വടിവും തുറന്നു കാണിക്കുന്നുണ്ട്.
ആംബ്രോസിയോ എത്രയും വേഗം മടങ്ങി വരണേയെന്ന് പ്രാര്‍ത്ഥിക്കുന്നവരാണ് അവരുടെ ആരാധകരും കമ്പനികളും.
അടുത്ത പേജില്‍


Click it and Unblock the Notifications