എന്നാലും ഇത്രയും വേണ്ടായിരുന്നു, ബ്രിട്ട്നീ!
പാപ്പരാസികളെക്കൊണ്ട് ബ്രിട്ട്നി സ്പിയേഴ്സ് മടുത്തില്ലെങ്കിലേ അത്ഭുതമുളളൂ. അടിവസ്ത്രം ഇട്ടും ഇടാതെയും ബ്രിട്ട്നി പുറത്തിറങ്ങുന്ന എത്ര ചിത്രങ്ങളാണ് ഈ പാപ്പരാസി ദുഷ്ടന്‍മാര്‍ കാമറയില്‍ പകര്‍ത്തി ലോകമെങ്ങും കാണിച്ചത്. കുഞ്ഞുങ്ങളെ കാണാനുളള അനുമതി തേടി കോടതിയിലെത്തിയപ്പോള്‍ പോലും ബ്രിട്ട്നി അടിവസ്ത്രമണിഞ്ഞിരുന്നില്ലെന്ന് ചിത്രം സഹിതം മാലോകരെ അറിയിച്ചതും ഈ പാപ്പരാസികള്‍ തന്നെ.
ഇക്കാര്യത്തിലൊക്കെ ബ്രിട്ട്നി നിരപരാധിയാണെന്നും പ്രത്യേകം പറയേണ്ടതില്ല. അടിവസ്ത്രമിടുന്നതും ഇടാതിരിക്കുന്നതുമൊക്കെ ഒരാളിന്റെ വ്യക്തിപരമായ വിഷയങ്ങളല്ലേ. പാപ്പരാസികള്‍ക്ക് അതിലെന്തു കാര്യം.
തന്റെ സ്വൈര്യം കെടുത്തുന്ന ഈ ദുഷ്ടപ്പരിഷകളെ അവസാനം ഒരു പാഠം പഠിപ്പിക്കാനുറച്ചിരിക്കുകയാണ് ബ്രിട്ട്നി സ്പിയേഴ്സ്. പാപ്പിരാസികളുടെ മുഖത്ത് വൈപ്പര്‍ ഷീല്‍ഡില്‍ ഒഴിക്കുന്ന സ്പ്രേ തെറിപ്പിച്ചാണ് ലോസ് ഏഞ്ചല്‍സ് ഗ്യാസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ബ്രിട്ട്നി വാര്‍ത്ത സൃഷ്ടിച്ചത്.
ബ്രിട്ട്നിയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ വിരണ്ടുപോയ പാപ്പരാസികള്‍ പെട്ടെന്ന് ഓടി മാറി. ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നതിന് ഇപ്പോള്‍ തന്നെ കേസില്‍ പ്രതിയായ ബ്രിട്ട്നിയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഒരു സംഘം പാപ്പരാസികള്‍.


Click it and Unblock the Notifications