ജസീക്കയ്ക്ക് രഹസ്യക്കല്ല്യാണം?
ജസീക്ക സിംപ്സണും കാമുകന്‍ ടോണി റോമോയും രഹസ്യമായി വിവാഹം കഴിച്ചെന്ന് ജസീക്കയുടെ മാതാവ്. തന്റെ മകള്‍ അമേരിക്കയിലെ ഫുട്ബാള്‍ താരമായ കാമുകന്‍ ടോണിയെ രഹസ്യമായി വിവാഹം ചെയ്തെന്ന വിവരം ജസീക്കയുടെ അമ്മ ടിന തന്നെ വെളിപ്പെടുത്തി.
ടിന ഇത് വെളിപ്പെടുത്തുമ്പോള്‍ ജസീക്കയും അവരോടൊപ്പമുണ്ടായിരുന്നു. തന്റെ അമ്മ അങ്ങനെ പറഞ്ഞെങ്കില്‍ അത് സത്യമായിരിക്കുമെന്നാണ് ജസീക്കയുടെ പ്രതികരണം.
കഴിഞ്ഞ നവംബര്‍ മുതലാണ് ഇരുവരും പ്രണയ ബദ്ധരായി ഊരുചുറ്റല്‍ ആരംഭിച്ചത്.
ഇരുവരും തമ്മിലുളള വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത ഇതുവരെ ജസീക്ക നിഷേധിച്ചു വരികയായിരുന്നു.


Click it and Unblock the Notifications











