കിമ്മിന്റെ നഗ്ന യോഗ ഭര്‍ത്താവിന്റെ കണ്ണുതള്ളിച്ചു

ഭാര്യ ഒരു നഗ്നനായ പുരുഷനൊപ്പം യോഗ ചെയ്തതാണ് ക്രിസിനെ ഞെട്ടിച്ചത്. സഹോദരിയ്ക്കും കൂട്ടുകാരികള്‍ക്കുമൊപ്പമാണ് കാര്‍ദാഷിയാന്‍ നഗ്നയോഗിയ്‌ക്കൊപ്പം സാഹസത്തിന് ഇറങ്ങിത്തിരിച്ചത്.
നവംബര്‍ 28ന് യുഎസ് ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയിലാണ് കാര്‍ദാഷിയാനും കൂട്ടരും നഗ്നയോഗിയ്‌ക്കൊപ്പം പ്രത്യപ്പെട്ടത്. കല്യാണം കഴിഞ്ഞ് 70 ദിവസം തികയും മുമ്പെ ഭാര്യ ഇങ്ങനെയൊരു ഷോയ്ക്ക് ഇറങ്ങിത്തിരിച്ചത് ബാസ്‌ക്കറ്റ് ബോള്‍ താരം കൂടിയായ ക്രിസിനെ കുറച്ചൊന്നുമല്ല ശുണ്ഠി പിടപ്പിച്ചത്.
തന്റെ കുടുംബത്ത് ഇതുപോലുള്ള തോന്ന്യാസമൊന്നും അനുവദിക്കില്ലെന്നും ഇത് അപമാനകരമാണെന്നുമാണ് ക്രിസ് പറയുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ പ്രതികരണം അപക്വമാണെന്നാണ് കാര്‍ദാഷിയാന്‍ തിരിച്ചടിച്ചിരിയ്ക്കുന്നത്. എന്തായാലും രണ്ടരമാസം പ്രായമുള്ള ദാമ്പത്യം അവസാനിപ്പിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചു കഴിഞ്ഞു.


Click it and Unblock the Notifications