മിനോഗിനെ അനുകരിക്കാന്‍ ലിലോ
സംഗീതത്തില്‍ തനിക്ക് ആസ്ട്രേലിയന്‍ പോപ് ഗായിക കെയ്‍ലി മിനോഗിനെ അനുകരിക്കാനാഗ്രഹമെന്ന് ലിന്റ്സെ ലോഹന്‍.
മിനോഗിന്റെ കരിയര്‍ വിജയം അനുകരിക്കാനാവും ഇനി താന്‍ ശ്രമിക്കുകയെന്നാണ് ഹോളിവുഡിന്റെ പ്രിയപ്പെട്ട ലിലോ പറയുന്നത്. ഇതിനു മുമ്പ് ലിന്റ്സെ ലോഹന്‍ പുറത്തിറക്കിയ രണ്ട് ആല്‍ബങ്ങളും ദയനീയ പരാജയങ്ങളായ പശ്ചാത്തലത്തിലാണ് സുന്ദരിയുടെ പുതിയ ആഗ്രഹം.
ലിലോയുടെ ആല്‍ബങ്ങള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെങ്കിലും ഒരു പോപ് ഗായികയെന്ന നിലയില്‍ ഹോളിവുഡില്‍ ചുവടുറപ്പിക്കാന്‍ അവരെ തുണച്ചില്ല. മൂന്നാം ആല്‍ബത്തെക്കുറിച്ച് ഡെയിലി ടെലിഗ്രാഫുമായി സംസാരിക്കുന്നതിനിടയിലാണ് ലിന്റ്സെ തന്റെ ആരാധനാപാത്രത്തെക്കുറിച്ച് ഉളളു തുറന്നത്.
കഴിഞ്ഞ വര്‍ഷം മുഴുവനും വിവാദങ്ങളായിരുന്നു ലിന്റ്സെയ്ക്ക് കൂട്ട്. ലഹരി മരുന്നുപയോഗവും ലഹരിയുടെ പുളപ്പില്‍ വണ്ടിയോടിച്ച് അപകടങ്ങളുണ്ടാക്കിയതും ഒടുവില്‍ റിഹാബ് സെന്ററുകളിലെ ചികിത്സയും ലൈംഗികാപവാദങ്ങളും ലിന്റ്സെയുടെ കരിയറിലെ വല്ലാതെ തളര്‍ത്തി.
എന്നാല്‍ പുതുവര്‍ഷത്തില്‍ പിഴവുകള്‍ തിരുത്തി താന്‍ കരിയറില്‍ ശ്രദ്ധിക്കുമെന്നാണ് ലിന്റ്സെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയ ഉറപ്പ്.
പോയ വര്‍ഷം തനിക്ക് സമ്മാനിച്ച ദുരനുഭവങ്ങളെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇനിയുളള കാലം നല്ല നടിയും ഗായികയുമെന്ന നിലയില്‍ അറിയപ്പെടാന്‍ ശ്രമിക്കുമെന്നും ലിലോ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications