ലിന്റ്സെ സ്വര്‍ണ സുന്ദരനു പുറകെ
വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ലിന്റ്സെ ലോഹന്‍ ഇപ്പോള്‍ നീന്തല്‍ കുളത്തില്‍ നിന്ന് സ്വര്‍ണം വാരിയ ഒളിമ്പിക് താരം മൈക്കേല്‍ ഫെല്‍പ്സിന്റെ പുറകെയാണ്.
ഒരു ദിവസം തനിക്കൊപ്പം ചെലവിടൂ എന്ന് കെഞ്ചി സ്വര്‍ണ സുന്ദരന്റെ പിറകെ നടക്കുകയാണത്രേ ലിന്റ്സെ ലോഹന്‍. ലിലോയുടെ മോഹത്തിനു നേരെ ഒളിമ്പിക് സുന്ദരന്‍ മുഖം തിരിച്ചെന്നും പറയുന്നു. പാട്ടുകാരി സാമന്താ റോണ്‍സണുമൊത്ത് സ്വവര്‍ഗ രതി ആസ്വദിക്കവെയാണ് ഫില്‍പിസെ ഒന്നു ചൂണ്ടയിട്ടാലോ എന്ന് സുന്ദരിക്കുട്ടിയ്ക്ക് തോന്നിയത്.
ലിന്റ്സെയുടെ ആവശ്യം ഒരു തമാശയെന്നാണ് ഫെല്‍പ്സ് കരുതിയതെന്നും എന്നാല്‍ ഇപ്പോള്‍ ലിലോ നിരന്തരം കക്ഷിയെ ഫോണ്‍ ചെയ്യുകയാണെന്നും പേര് വെളിപ്പെടുത്താത്ത ഉറവിടത്തെ ഉദ്ധരിച്ച് കോണ്‍ടാക്ട് മ്യൂസിക് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ ലിലോയുടെ സ്വവര്‍ഗ സുഹൃത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പിതാവ് മൈക്കേല്‍ ലോഹന്‍ രംഗത്തെത്തി. തന്റെ മകളെ പ്രശസ്തിയ്ക്കു വേണ്ടി സാമന്ത ഉപയോഗിക്കുകയാണെന്നാണ് മൈക്കേല്‍ ലോഹന്റെ പരാതി. ഇതിനോട് ലിന്റ്സെയോ സാമന്തയോ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











