»   » മഡോണയുടെ കൂട്ട്‌ അശ്ലീല താരവുമായി

മഡോണയുടെ കൂട്ട്‌ അശ്ലീല താരവുമായി

Subscribe to Filmibeat Malayalam
Smutty secret ... Madonna and new bloke Jesus Luz (inset)
ഇനിയെന്ത്‌ അതിക്രമം ചെയ്‌താലും ആരും ചോദിയ്‌ക്കാനില്ലെന്ന ഭാവമാണ്‌ പോപ്‌ താരം മഡോണയ്‌ക്ക്‌.

ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി ആഴ്‌ചകള്‍ക്കുള്ളില്‍ മഡോണ തന്റെ പുതിയ കളിക്കൂട്ടുകാരനെ കണ്ടെത്തിക്കഴിഞ്ഞു. അശ്ലീല ചിത്രങ്ങളിലെ അഭിനേതാവായ ജീസസ്‌ ലസാണ്‌ മഡോണയുടെ പുതിയ കാമുകനായി അവരോധിതനായിരിക്കുന്നത്.

ബ്രസീലിയന്‍ ടിവി ചാനലിലെ പാതിരാ പടങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ്‌ ജീസസ്‌ ലസ്‌ അഭിനയ രംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. ടിവി സീരിസിലെ ഒരു എപ്പിസോഡില്‍ മൂന്ന്‌ സ്‌ത്രീകളുമായി ലസ്‌ രതി കേളികളിലേര്‍പ്പെടുന്ന രംഗങ്ങള്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

ലസിന്റെ അഭിനയം നന്നായിരുന്നുവെന്നും അയാള്‍ക്ക്‌ നല്ല ഭാവിയുമുണ്ടെന്ന്‌ സംവിധായകന്‍ കാന്‍ഡി സലാസിനെ ഉദ്ധരിച്ച്‌ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ലോകപര്യടനത്തിന്റെ ഭാഗമായി ബ്രസീലിലെത്തിയപ്പോഴാണ്‌ മഡോണ ജീസസ്‌ ലസുമായി പരിചയപ്പെടുന്നത്‌. പരിചയപ്പെട്ട്‌ രണ്ടാഴ്‌ച തികയും മുമ്പേ ഇരുവരും ഡേറ്റിങ്ങിലേര്‍പ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam