എന്റെ മാറിടങ്ങള് അത്ര പോര?
വലിയ മാറിടങ്ങളില്ലത്തതിന്റെ കുറവ് മേഗന്‍ തിരിച്ചറിയുകയാണിപ്പോള്‍. കോമിക് കഥാപാത്രമായ ആസ്‌പെന്‍ മാത്യൂസിനെ ചലച്ചിത്രമാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കള്‍ മേഗനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം മേഗന് ബോധ്യമായതത്രേ.
വലിയ മാറിടങ്ങളുള്ള ആ കോമിക് കഥാപാത്രം അവതരിപ്പിയ്‌ക്കാന്‍ താന്‍ പോരെന്ന് മേഗന്‍ തന്നെ നിര്‍മാതാക്കളെ അറിയിച്ചെങ്കിലും താരം തന്നെ ആസ്‌പെന്നായി വേഷമിട്ടാല്‍ മതിയെന്ന് അവര്‍ വാശിപിടിച്ചുവത്രേ.
അമേരിക്കന്‍ കൗമാരക്കാര്‍ക്കിടയില്‍ ഏറെ പ്രശസ്‌തമായ ഫതോം എന്ന കാര്‍ട്ടൂണ്‍ സീരിസിലെ കോമിക് കഥാപാത്രമാണ് ആസ്‌പെന്‍ മാത്യൂസ്.
സൂപ്പര്‍മാനെ പോലെ അന്യഗ്രഹവാസിയായ ഈ അതിമാനുഷിക സ്‌ത്രീയ്‌ക്ക് വലിയ മാറിടങ്ങളാണ് ചിത്രകാരന്‍മാര്‍ പണ്ട് തൊട്ടേ നല്‌കിയിരിക്കുന്നത്.
കോമിക്കിലെ ആസ്‌പെന്നിന്റെ മാറിടവുമായി താരതമ്യം ചെയ്യുമ്പോള്‍ തനിയ്‌ക്കുള്ളത് നിസാരമാണ്.
ആ സാഹചര്യത്തില്‍ താന്‍ ആസ്‌പെന്നിനെ അവതരിപ്പിച്ചാല്‍ കൗമാരക്കാര്‍ക്ക് ദഹിയ്‌ക്കുമോയെന്നുമാണ് താരത്തിന്റെ പേടി. ഇനിയിപ്പോള്‍ സിനിമയ്‌ക്ക് വേണ്ടി താരം മാറിട വലിപ്പം കൂട്ടുമോയെന്നാണ് ഹോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications