വരുമല്ലോ രാവില്‍ പ്രിയതമന്‍.. സഖീ..
മേന സുവേരിയെ അറിയാത്ത ഹോളിവുഡ് പ്രേമികള്‍ ചുരുക്കമായിരിക്കും. അമേരിക്കന്‍ ബ്യൂട്ടിയെന്ന വിഖ്യാത ചിത്രത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ താരമാണ് മേന.
മേന വീണ്ടും വിവാഹിതയാവുകയാണ്. ആല്‍ബം നിര്‍മ്മാതാവ് സിമോണ്‍ സെസ്റ്റിറ്റോയാണ് വരന്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ പ്രണയബദ്ധരുമാണ്.
കമിതാക്കള്‍ അടുത്തിടെ ജമൈക്കയില്‍ നടത്തിയ അവധിക്കാലം പ്രണയതീവ്രത കൊണ്ട് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ടൊറന്റോ ഇന്റര്‍നാഷണല്‍ ചലച്ചിത്രോത്സവത്തില്‍ വെച്ചാണ് സിമോണും മേനയും തമ്മില്‍ അടുത്തത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ റോബര്‍ട്ട് ബ്രിങ്ക്മാനാണ് മേനയുടെ മുന്‍ ഭര്‍ത്താവ്. മൂന്നു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹമോചനം നേടിയത്.
സ്റ്റക് എന്ന പുതിയ ചിത്രത്തിലും മേനയുടെ സുന്ദരന്‍ കിടപ്പറ രംഗങ്ങളുണ്ടത്രേ. ഏണസ്റ്റ് ഹെമ്മിംഗ്‍വേയുടെ നോവല്‍ അടിസ്ഥാനമാക്കി ചിത്രീകരിക്കുന്ന ദി ഗാര്‍ഡന്‍ ഓഫ് ഏഡന്‍ എന്ന ചിത്രത്തില്‍ നോവലിസ്റ്റിന്റെ ഭാര്യയുടെ വേഷത്തില്‍ മേന പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഉടന്‍ റിലീസ് ചെയ്യും..
അടുത്ത പേജില്‍


Click it and Unblock the Notifications