ആണുങ്ങളെ താ... ചുംബിക്കാന്‍...
മഡോണയും ബ്രിട്നിയും തമ്മിലുളള ചുംബനം പോലൊരു ചൂടന്‍ ഐറ്റം ചെയ്യാനുളള ക്ഷണം മിലേ സൈറസ് കയ്യോടെ നിരസിച്ചു.
ടീന്‍ ചോയിസ് അവാര്‍ഡ് പരിപാടിയില്‍ മിലേയുടെ സഹ അവതാരകയായ കേറ്റ് പെറിയാണ് ഷോയ്ക്കിടെ ഒരു തകര്‍പ്പന്‍ സ്വവര്‍ഗ ചുംബനത്തിനുളള ഐഡിയ അവതരിപ്പിച്ചത്. കേട്ടയുടനെ തന്നെ മിലേ സൈറസ് സംഗതി ചിരിച്ചു തളളി.
ഇ ഒണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് മിലേയുടെ ഈ വെളിപ്പെടുത്തല്‍.
ഹോളിവുഡില്‍ നിന്ന് ലീവെടുത്ത് പഠിക്കാന്‍ പോകുകയാണെന്ന് തന്റെ അടുത്ത പദ്ധതിയെന്നും മിലേ പറയുന്നു. ലണ്ടനില്‍ പഠിക്കണമെന്നാണ് മിലേയുടെ താല്‍പര്യം. ഫാഷന്‍ ടെക്നോളജിയും ഫോട്ടോഗ്രഫിയുമാണ് ഈ പതിനഞ്ചുകാരിയുടെ ഇഷ്ട ഇനങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications