പരിചയപ്പെടൂ, ഒരു മാതൃകാ പെണ്‍കുട്ടിയെ!!!!
ലോകത്തുളള സകല പെണ്‍കുട്ടികള്‍ക്കും മാതൃകയാണ് താനെന്നാണ് പാരിസ് ഹില്‍ട്ടന്റെ അവകാശ വാദം.
ടര്‍ക്കിയില്‍ വെച്ചാണ് പാരിസിന് ഈ വെളിപാടുണ്ടായത്. മിസ് ടര്‍ക്കി മത്സരത്തില്‍ ജഡ്ജിയായി മാര്‍ക്കിടാന്‍ എത്തിയതാണ് ഹോട്ടല്‍ സുന്ദരി.
പാരിസ് ഹില്‍ട്ടണ്‍ ടര്‍ക്കിയില്‍ എത്തുന്നുവെന്ന് അറിഞ്ഞ നിമിഷം മുതല്‍ പാപ്പരാസികള്‍ കൊണ്ടു പിടിച്ച ഓട്ടമായിരുന്നു. വിമാനത്താവളത്തില്‍ പാപ്പരാസികളുടെ വന്‍കൂട്ടമാണ് പാരിസിനെ തേടി നിന്നത്.
ജഡ്ജി മനസു തുറന്നപ്പോള്‍ കണ്ണു തളളിയത് ആരാധകരാണ്. താന്‍ ഏറെ കഷ്ടപ്പെട്ടാണ് ഈ സാമ്രാജ്യം നേടിയതെന്നും എല്ലാ പെണ്‍കുട്ടികള്‍ക്കും താനൊരു മാതൃകയാണെന്നും സുന്ദരി വെച്ചു കാച്ചി.
തന്നെക്കുറിച്ച് പ്രചരിക്കുന്ന കളളങ്ങള്‍ക്കൊന്നും ചെവി കൊടുക്കാറില്ലെന്നും താനൊരു നല്ലവളാണെന്ന് സ്വയം അറിയാമെന്നുമൊക്കെ തത്ത്വചിന്തകയുടെ ഗമയില്‍ പാരിസ് തട്ടിവിട്ടു. റിക്ക് സോളമനുമായുളള സെക്സ് ടേപ്പ് വിവാദമൊക്കെ ഓര്‍മ്മയുളളവര്‍ മൂക്കത്ത് വിരല്‍ വെച്ച് അതൊക്കെ കേട്ടും നിന്നു. ഇങ്ങനെ സാമ്രാജ്യം സൃഷ്ടിക്കാന്‍ എല്ലാ പെണ്‍കുട്ടികളും ഇറങ്ങിത്തിരിച്ചാല്‍.......... ഈശ്വരന്മാരെ വിളിക്കുകയേ നിര്‍വാഹമുളളൂ...


Click it and Unblock the Notifications