»   » 120 സ്ത്രീകള്‍ക്കൊപ്പം ശയിച്ച വുഡ്‌സ്

120 സ്ത്രീകള്‍ക്കൊപ്പം ശയിച്ച വുഡ്‌സ്

Posted By:
Subscribe to Filmibeat Malayalam
Tiger Woods
ഗോള്‍ഫ് താരം ടൈഗര്‍ വുഡ്ഡ് അഞ്ചുവര്‍ഷത്തിനിടയില്‍ 120 സ്ത്രീകള്‍ക്കൊപ്പം ശയിച്ചുവെന്ന് വെളിപ്പെടുത്തല്‍. വുഡ്‌സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ വെളിപ്പെടുത്തല്‍കേട്ട് വുഡ്‌സിന്റെ ഭാര്യ എലീന്‍ വുഡ്‌സ് ആകെ കോപാകുലയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

എന്നാല്‍ ഇത്രയൊക്കെ പറഞ്ഞിട്ടും അയല്‍ക്കാരന്റെ മകളായ റേച്ചല്‍ കോര്‍ഡിറ്റുമായുള്ള ബന്ധത്തെക്കുറിച്ച് വുഡ്‌സ് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇതും എലീനെ ചൊടിപ്പിച്ചിട്ടുണ്ട്.

റേച്ചലുമായിക്കൂടി ബന്ധമുണ്ടായിരുന്നുവെന്ന്് വന്നാല്‍ വുഡ്‌സിന്റെ ലിസ്റ്റിലെ സ്ത്രീകളുടെ എണ്ണം 121ആകും.

മിസിസിപ്പിയിലെ ജന്റില്‍ പാത്ത് റീഹാബിലിറേറഷന്‍ സെന്ററില്‍ സെക്‌സ് അഡിക്ഷന്‍ ട്രീറ്റ്‌മെന്റിന് വിധേയനായപ്പോഴായിരുന്നവത്രേ ഈ ബന്ധങ്ങളെല്ലാം ഉണ്ടായത്.

അയല്‍ക്കാരിയുമായുള്ള ബന്ധം വുഡ്‌സ് നിഷേധിച്ചെങ്കിലും എലീന്‍ വിവാഹമോചനതീരുമാനത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ല.

ലൈംഗിക വിവാദങ്ങള്‍ പിന്തുടരുന്ന ടൈഗറിന് ഗോള്‍ഫ് കോര്‍ട്ടില്‍ തന്റെ മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ഈ അവസരത്തിലാണ് മൗനം വെടിഞ്ഞ് എല്ലാം ഭാര്യയോട് തുറന്ന് സമ്മതിക്കാന്‍ ടൈഗര്‍ തയ്യാറായിരിക്കുന്നത്.

ആരാധകരുടെ നിറഞ്ഞ പിന്തുണ ഉണ്ടായിട്ടും ക്വാളി ഹോളോ ചാമ്പ്യന്‍ഷിപ്പില്‍ നിരാശജനകമായ തുടക്കമാണ് ടൈഗര്‍ കാഴ്ച്ച വച്ചത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam