വിവാഹത്തിന് മുന്പ് സെക്സ്? നോ, നോ....

By Staff

അമേരിക്കന്‍ ഐഡലായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ദിന്‍ സ്‌പാര്‍ക്‌സ്‌ ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട്‌. വിവാഹം കഴിഞ്ഞേ ലൈംഗികതയില്‍ ഏര്‍പ്പെടുകയുളളൂവെന്ന്‌.

തനിക്ക്‌ 13 വയസ്സുളളപ്പോള്‍ താന്‍ അച്ഛനുമമ്മയ്‌ക്കും നല്‍കിയ വാക്കാണ്‌ ഇതെന്നും ജോര്‍ദിന്‍ അറിയിച്ചു. ഇത്തരമൊരു വാക്ക് നല്‍കാനിടയായ സന്ദര്‍ഭത്തെ കുറിച്ച് ജോര്‍ദിന്‍ പറയുന്നതിങ്ങനെ:

ഒരു ദിവസം എന്റെ മാതാപിതാക്കള്‍ എനിക്കൊരു മോതിരം തന്നു. സംശുദ്ധമായൊരു മോതിരം. അതിനുശേഷം വിവാഹം വരെ സെക്‌സിനായി കാത്തിരിക്കേണ്ടതിനെ കുറിച്ച്‌ സംസാരിച്ചു. എന്നാല്‍ അവര്‍ ഇത് സംബന്ധിച്ച് ഒരു തരത്തിലുളള വിലക്കുകളും എന്‍റെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല..

എങ്കിലും അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍ അതില്‍ കാര്യമുണ്ടെന്ന്‌ എനിക്ക്‌ തോന്നി. ഇത്രയും കാലം ഞാന്‍ കന്യകാത്വം സൂക്ഷിച്ചുവെച്ചുവെന്ന്‌ ഭര്‍ത്താവിനോട്‌ പറയുന്ന വേളയില്‍ അദ്ദേഹത്തിനുണ്ടാവുന്ന ഞെട്ടല്‍ എനിക്ക്‌ കാണാം-ജോര്‍ദിന്‍ പറഞ്ഞു.

ഈ കഴിഞ്ഞ മെയ്യിലാണ്‌ ജോര്‍ദിനെ അമേരിക്കയുടെ ഐഡലായി തിരഞ്ഞെടുത്തത്‌. അമേരിക്കന്‍ ഐഡലായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ ജോര്‍ദിന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X