അറിഞ്ഞതെല്ലാം കളളമായിരുന്നെന്നോ......
ആണെന്നാണ് പുതിയ വാര്‍ത്തകള്‍. സിയെന്ന മില്ലറും മാത്യു റിസും തമ്മിലല്ലത്രേ ബന്ധം. മാത്യു റിസിന് വേണ്ടിയായിരുന്നില്ലത്രേ ഒമ്പതുമാസം കാമുകന്റെ പണിയെടുത്ത റിസ് ഇഫാന്‍സിനെ സിയെന്ന ഉപേക്ഷിച്ചത്.
കഥയില്‍ ഇതാ ഒരു പുതിയ കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു. ബാല്‍ത്തസാര്‍ ജെറ്റി. അമേരിക്കന്‍ നടനും ജെറ്റി ഓയില്‍ കമ്പനി സ്ഥാപകന്‍ ജീന്‍ പോള്‍ ജെറ്റിയുടെ ചെറുമകനുമാണ് കക്ഷി. കോടീശ്വരനെന്നു വെച്ചാല്‍ കോടീശ്വരന്മാരുടെ കോടീശ്വരന്‍.
മാത്യു റിസാണത്രേ ഇയാളെ സിയെന്നയ്ക്ക് പരിചയപ്പെടുത്തിയത്. റിസ് ഇഫാന്‍സ് സിയെന്നയുടെ ഔദ്യോഗിക കാമുക വേഷം കെട്ടുന്ന കാലത്തു തന്നെ, ഒരു സൈഡ് പരിപാടിയായി തുടങ്ങിയതാണ് ഈ ബന്ധം.
കഴിഞ്ഞ മാര്‍ച്ചില്‍ സിയെന്ന ലോസ് ഏഞ്ചല്‍സ് ട്രിപ് നടത്തിയപ്പോള്‍ തരപ്പെട്ടതാണ് ചെറുമകന്‍ ജെറ്റിയെ. കഴിഞ്ഞ നാലുമാസങ്ങളായി ഇരുവരും വേര്‍പിരിയാനാവാത്ത വിധം അടുത്ത ബന്ധമാണ് പുലര്‍ത്തുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. സംഗതി വിജയമായെന്ന് ഉറപ്പിച്ചപ്പോള്‍ പാവം റിസ് ഇഫാനോട് പിരിയാന്‍ ആവശ്യപ്പെട്ടു, കണ്ണില്‍ ചോരയില്ലാത്ത സിയെന്ന.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications