തുണിയൂരും മുമ്പ് ആലോചിക്കുക...
ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ ഭാര്യയാവുക എന്ന ഭാഗ്യം തനിക്കെന്നെങ്കിലും കൈവരുമെന്ന് കാര്‍ല ബ്രൂണി അറിഞ്ഞിരുന്നില്ല. കവടി നിരത്തിയും കൈ നോക്കിയും അത് പ്രവചിക്കാന്‍ ഫ്രാന്‍സില്‍ ഒരു പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ ഇല്ലാതെ പോയത് അവരുടെ നിര്‍ഭാഗ്യം.
പൂര്‍വ ജന്മത്തില്‍ ബ്രൂണിയും തുണിയുമായി അസാരം അകല്‍ച്ചയിലായിരുന്നു. കാമറ കണ്ടാല്‍ ബ്രൂണിയുടെ ദേഹത്തു നിന്ന് തുണി താനേ ഊര്‍ന്നു പോയിരുന്നതായിരുന്നു ആ ഭൂതകാലം. കാര്‍ലാ ബ്രൂണിയെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഫ്രാന്‍സിലെ പ്രഥമ വനിതയുടെ സമ്പൂര്‍ണ നഗ്നത വേണ്ടുവോളം തെളിഞ്ഞു വരും.
എന്നാല്‍ ഈ കണ്ടതൊന്നുമല്ല കാഴ്ചയെന്നാണ് പുതിയ വാര്‍ത്ത. കണ്ടതിനേക്കാളൊക്കെ കടുപ്പെട്ട സാധനം അണിയറയില്‍ തയ്യാറാവുകയാണത്രേ! ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയെ പിറന്ന വേഷത്തില്‍ ലോകം മുഴുവന്‍ കാണാമെന്ന് സാരം. ഇതുവരെ കണ്ടില്ലെന്നു കരുതരുത്. അതിനേക്കാള്‍ കൂടിയ കാഴ്ച ഇനി വരും.
ഏതായാലും കാര്‍ലയ്ക്ക് അല്‍പം നെഞ്ചിടിപ്പൊക്കെയുണ്ടെന്നാണ് വാര്‍ത്തകള്‍. ബഹുജന സമ്മര്‍ദ്ദം അതിരുകടന്നാല്‍ പ്രസിഡന്റ് തന്നെ പിടിച്ചു പുറത്താക്കുമോ, അതോ പ്രസിഡന്റിനെ ജനം പുറത്താക്കുമോ എന്നൊക്കെ ആലോചിച്ചാല്‍ ആരായാലും നെഞ്ച് ഇടിച്ചു പോകും.
തന്റെ നഗ്നചിത്രങ്ങള്‍ അതിസുന്ദരമായ കലാവിഷ്കാരങ്ങളാണെന്നും അശ്ലീലമോ അസഭ്യമോ അല്ലെന്നുമാണ് ബ്രൂണിയുടെ ന്യായം. എന്തരോ എന്തോ..?
അടുത്ത പേജില്‍


Click it and Unblock the Notifications