ഡിറ്റ വോണ്‍ ടീസ് ചാരസുന്ദരിയാവുന്നു

By Staff

ഇന്നും ദുരൂഹമാണ് മാതാ ഹരിയുടെ ജീവിതം. മാതാ ഹരി. രണ്ടാം ലോകമഹായുദ്ധകാലത്തെ ഏറ്റവും കുപ്രസിദ്ധയായ ചാരസുന്ദരി. സൈനികരുടെ കിടപ്പറയില്‍ കടന്ന് കിടക്കയിലെ ഇന്ദ്രജാലം കൊണ്ട് പട്ടാള രഹസ്യങ്ങള്‍ മനപ്പാഠമാക്കി പതിനായിരക്കണക്കിന് പട്ടാളക്കാരുടെ ജീവനെടുത്ത ചാരവനിത. ഫ്രാന്‍സിനും ജര്‍മ്മനിക്കും ഇടയില്‍ ഡബിള്‍ ഏജന്റായി നിന്ന് പണം കൊയ്ത ബുദ്ധിമതി.

മാതാ ഹരിയുടെ വിശേഷണങ്ങള്‍ ഏറെയാണ്. ജര്‍മ്മനിക്ക് വേണ്ടി ചാര വൃത്തി നടത്തിയെന്നാരോപിച്ച് 1917ല്‍ ഫ്രഞ്ചു പട്ടാളത്തിന്റെ ഫയറിംഗ് സ്ക്വാഡ് ജീവനെടുത്ത മാതാ ഹരിയുടെ ജീവിതം ഒരു ഹോളിവുഡ് സിനിമയ്ക്ക് പ്രമേയമാകുന്നു. ഹോളിവുഡ് മാദകതാരം ഡിറ്റ വോണ്‍ ടീസാണ് മാതാ ഹരിയുടെ വേഷമിടുന്നത്.

ഫ്രഞ്ചു പട്ടാളത്തിനു വേണ്ടി ചാരവൃത്തി നടത്തിയിരുന്ന മാതാ ഹരിയുടെ ജീവിതം തകിടം മറിഞ്ഞത് 1917 ജനുവരിയോടെയാണ്. മാഡ്രിഡിലെ ജര്‍മ്മന്‍ പട്ടാള മേധാവി ബെര്‍ലിനിലേയ്ക്ക് അയച്ച റേഡിയോ സന്ദേശം ഫ്രഞ്ച് പട്ടാളം ചോര്‍ത്തി. എച്ച് 21 എന്ന ചാരന്റെ പ്രവര്‍ത്തനങ്ങള്‍ ജര്‍മ്മനിക്ക് വലിയ സഹായമാണെന്നായിരുന്നു സന്ദേശം.

എച്ച് 21 എന്ന പേരില്‍ ചാരവൃത്തി നടത്തിയത് മാതാ ഹരിയാണെന്ന് ആരോപിച്ചാണ് അതേ വര്‍ഷം ഒക്ടോബറില്‍ അവര്‍ ഫയറിംഗ് സ്ക്വാഡിന്റെ തീയുണ്ടകള്‍ക്കിരയായത്. ഒട്ടേറെ രഹസ്യങ്ങള്‍ മറച്ചു വെയ്ക്കാനാണ് മാതാ ഹരിയെ ഡബിള്‍ ഏജന്റായി ചിത്രീകരിച്ച് ഫ്രഞ്ച് പട്ടാളം കൊലപ്പെടുത്തിയതെന്ന് ഇന്നും പലരും വിശ്വസിക്കുന്നു.

മാതാ ഹരിയെ ഫ്രഞ്ച് ചാരവൃന്ദത്തിലേയ്ക്ക് നിയോഗിച്ച ജോര്‍ജെസ് ലഡോക്സ് എന്ന പട്ടാളമേധാവിയുടെ ദുഷ്ടബുദ്ധിയാണ് മാതാ ഹരിയുടെ കൊലയില്‍ കലാശിച്ചതെന്ന് അവരുടെ ആത്മകഥാകാരനായ പാറ്റ് ഷിപ്മാന്‍ വാദിക്കുന്നു.

നൂറു വര്‍ഷത്തേയ്ക്ക് സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ് മാതാ ഹരിയുടെ വിചാരണ സംബന്ധിച്ച രേഖകള്‍. ഈ രേഖകള്‍ പുറത്തു വരുമ്പോഴേ ഊഹാപോഹങ്ങള്‍ അവസാനിക്കൂ. 2017ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഇവ പുറം ലോകം കാണിക്കുമെന്ന് കരുതുന്നു.

ഏതായാലും മാതാ ഹരിയുടെ ജീവിതം പ്രമേയമാക്കുന്ന ഹോളിവുഡ് ചിത്രം അവരുടെ കിടപ്പറ രഹസ്യങ്ങളില്‍ മാത്രം ഒതുങ്ങുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

ഒണിജിന്‍, ക്രോമോഫോബിന്‍ എന്നീ ചിത്രങ്ങളുടെ സംവിധായക മാര്‍ത്താ ഫിന്നെസാണ് മാതാ ഹരിയുടെ ജീവിതം സിനിമയാക്കുന്നത്. 2008 അവസാനത്തോടെ മാത്രമേ ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികള്‍ ആരംഭിക്കുകയുളളൂവെന്നും അവര്‍ വെളിപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X