കൊതി തീര്‍ന്നപ്പോള്‍ കാമുകന്‍ കറിവേപ്പില
ജെന്നിഫര്‍ അനിസ്റ്റണ്‍ കാമുകനോട് ചെയ്തത് കടുത്ത അനീതിയെന്നാണ് ഇരുവരെയും അറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഇപ്പോള്‍ ഓര്‍ലാന്റോ ബ്ലൂമിനോടൊപ്പം ചെത്തി നടക്കുന്ന ജെന്നിഫറിനോട് മുന്‍ കാമുകന്‍ ബ്രിയന്‍ ബോമ ചെയ്ത തെറ്റെന്താണ്? അറിയുന്നവര്‍ വിരളം.
ട്രാവലിംഗ് ഇന്‍ വാന്‍കോവര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ജെന്നിഫര്‍ ബ്രിയനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട നാള്‍ മുതല്‍ ഇരുവരും അന്തമില്ലാത്ത ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടുവെന്നും ഒരു സുഹൃത്ത് വെളിപ്പെടുത്തിയെന്ന് ദി മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്കാര്‍ അവാര്‍ഡ് ചടങ്ങിന് ഇരുവരും പങ്കെടുത്തത് ഒരുമിച്ചാണത്രേ! ഒരാഴ്ച നീണ്ടു നിന്ന തകര്‍പ്പന്‍ മാരോത്സവത്തിനൊടുവില്‍ ജെന്നിഫറിന് ബ്രിയനെ മടുത്തു. സ്ത്രീകളെ രസിപ്പിക്കുന്ന കാര്യത്തില്‍ ഒരു മന്നനായ ബ്രിയന്‍ പക്ഷേ, ജെന്നിഫറിന് മുന്നില്‍ വെറുമൊരു പൂച്ചക്കുട്ടിയായിരുന്നുവെന്നും സുഹൃത്ത് പറയുന്നു.
ഏതായാലും ജെന്നിഫറിന്റെ അടുത്ത ചിത്രമായ മാര്‍ലി ആന്റ് മി എന്ന ചിത്രം മിയാമിയില്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ കാമുക സ്ഥാനത്തു നിന്നും ബ്രിയന്‍ പുറത്ത്. ആ സ്ഥാനം ഓര്‍ലാന്റോ ബ്ലൂം കരസ്ഥമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications