"മഡോണ എന്നോട് പാന്റൂരാന്‍ പറഞ്ഞു"
എന്തിനായിരിക്കും മഡോണ ജസ്റ്റിന്‍ ടിംബര്‍ലേക്കിനോട് പാന്റൂരാന്‍ പറഞ്ഞത്? ജസ്റ്റിന്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ അതൊരു ഇന്‍ജക്ഷന്‍ നല്‍കാനായിരുന്നു!!
റോക്ക് ആന്റ് റോള്‍ ഹാള്‍ ഓഫ് ഫെയിം ആഘോഷച്ചടങ്ങില്‍ സംസാരിക്കവെയാണ് ജസ്റ്റിന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വെച്ചു നടന്ന സംഭവം ഓര്‍മ്മിച്ചത്.
ജസ്റ്റിന്‍ പറഞ്ഞതിങ്ങനെ. ലണ്ടനില്‍ വെച്ച് ഒരു റെക്കോഡിംഗ് സെഷനില്‍ പങ്കെടുക്കവെ തനിക്ക് പെട്ടെന്ന് അസുഖം പോലെ തോന്നി. ആകെ മൂഡോഫായിരുന്ന തന്നോട് മഡോണ പാന്റ്സ് ഊരാന്‍ പറഞ്ഞു.
വിറ്റാമിന്‍ ബി 12 ഇന്‍ജെക്ഷന്‍ നല്‍കാനാണിതെന്ന് ജസ്റ്റിന്‍ അറിഞ്ഞില്ല. ആകെ അന്തംവിട്ടെങ്കിലും പുളളിക്കാരന്‍ അരയ്ക്കു കീഴെ നഗ്നമാക്കി.
മഡോണ തന്റെ ബാഗു തുറന്ന് സിറിഞ്ചും മരുന്നുമെടുത്തു. ജസ്റ്റിന്റെ പിന്നില്‍ ഒരിഞ്ചക്ഷന്‍ നല്‍കുകയും ചെയ്തു. ഇന്‍ജെക്ഷന്‍ നല്‍കിയ ശേഷം മഡോണ ജസ്റ്റിന്റെ കണ്ണുകളില്‍ നോക്കി ഇങ്ങനെ പറയുകയും ചെയ്തത്രേ! " സംഗതി കൊളളാം".
തന്റെ ജീവിതത്തിലെ ഏറ്റവും ആസ്വദ്യകരങ്ങളായ ദിവസങ്ങളായിരുന്നു അതെന്നും കക്ഷി കൂട്ടിച്ചേര്‍ത്തു. അങ്ങനെ തോന്നിയതെന്തു കൊണ്ടെന്ന് ജസ്റ്റിന്‍ തുറന്നു പറഞ്ഞതുമില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications