»   » മഡോണ വീണ്ടും യുവതിയാകാനൊരുങ്ങുന്നു

മഡോണ വീണ്ടും യുവതിയാകാനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Madonna
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ലെന്ന പരസ്യവാചകം പോലെയാണ് പോപ് താരം മഡോണയുടെ കാര്യം, ഈ അമ്പത്തിരണ്ടാം വയസ്സിലും മഡോണയുടെ ശരീരത്തിനും, സംഗീതത്തിനും പ്രണയത്തിനുമൊന്നും പ്രായം ബാധിച്ചിട്ടേയില്ല.

ലോകമൊട്ടുക്കുമുള്ള ആരാധകരെ ഇപ്പോഴും ഹരം പിടിപ്പിക്കുന്ന സുന്ദരി വീണ്ടും ശരീരം മിനുക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത ജന്മദിനം വരുമ്പോഴേയ്ക്കും തീര്‍ത്തും യുവതിയാകാനാണ് താരത്തിന്റെ പ്ലാന്‍. ഇതിനായി 1.44 ദശലക്ഷം ഡോളര്‍ മഡോണ ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണുകള്‍ക്കും മാറിടത്തിനും ചുണ്ടിനും വേണ്ട പരിചരണത്തിനും കൈകാലുകളിലെ ഞരമ്പുകള്‍ക്ക് അഭംഗി ഉണ്ടാവാതിരിക്കാനുള്ള ലേസര്‍ ചികിത്സയ്ക്കും വിധേയയാവാനാണ് മഡോണ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഡോണയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ഭര്‍ത്താവ് ഗൈ റിച്ചിയുമായി 2008 ല്‍ പിരിഞ്ഞതോടെയാണ് തന്നെ പ്രായം ബാധിക്കുന്നു എന്ന തോന്നല്‍ ഈ ്‌സുന്ദരിക്ക് ഉണ്ടായിത്തുടങ്ങിയത്. വിവാഹമോചനത്തിനു ശേഷം കൂടുതല്‍ സന്തോഷവതിയായി കഴിയാമെന്നായിരുന്നു മഡോണ ചിന്തിച്ചതെങ്കിലും അത് സാധിച്ചില്ല എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ മോഡല്‍ ജെസസ് ലുസുമായാണ് മഡോണ ഇപ്പോള്‍ ഡേറ്റ് ചെയ്യുന്നത്. എന്തായാലും ഓഗസ്റ്റില്‍ അമ്പത്തിരണ്ട് തികയുന്നതിന് തീര്‍ത്തും യുവത്വത്തുടിപ്പോടെ വരാനാണ് മഡോണ ആഗ്രഹിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam