ബോണ്ടിന്റെ വില്ലത്തിയായി റേച്ചല്‍ വെയ്‌സ്

ഹോളിവുഡിലെ മമ്മി സീരിസ് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ് റെയ്ച്ചല്‍.
കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സൊലെയ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ തുടര്‍ച്ചയായ പുതിയ ചിത്രത്തില്‍ ക്വാണ്ടം എന്ന രഹസ്യ സംഘടനയുടെ ചീഫിന്റെ വേഷമാണ് റെയ്ച്ചലിന് വേണ്ടി കരുതിവെച്ചിരിയ്ക്കുന്നത്.
ക്രെയ്ഗിനൊപ്പം 'ഡ്രീം ഹൗസ്' എന്ന ചിത്രത്തില്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് റെയ്ച്ചല്‍. ബോണ്ട് മൂവിയിലേക്കുള്ള റെയ്ച്ചലിന്റെ വരവിന് പിന്നില്‍ ക്രെയ്ഗ് ആണെന്നൊരു പരദൂഷണം ഹോളിവുഡില്‍ പരന്നിട്ടുണ്ട്. പുതിയ ബോണ്ട് മൂവിയില്‍ സ്ലംഡോഗ് മില്യനെയര്‍ നായിക ഫ്രെയ്ദ പിന്റെ നായികയാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ജെയിംസ് ബോണ്ട് ഡാനിയല്‍ ക്രെയ്ഗ് ഫ്രെയ്ദ പിന്റോ റെയ്ച്ചല്‍ വെയ്‌സ് ഹോളിവുഡ് daniel craig freida pinto hollywood james bond rachel weisz


Click it and Unblock the Notifications