twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    93ാമത് ഓസ്‌കര്‍ പുരസ്‌കാര ദാനം നീട്ടിവെച്ചു! പുതിയ തിയ്യതി പുറത്ത്

    By Prashant V R
    |

    കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ 93ാമത് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് നീട്ടിവെച്ചു. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് എപ്രില്‍ 25ലേക്കാണ് മാറ്റിയത്. സിനിമകള്‍ ഓസ്‌കറിന് സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയും നീട്ടി. ഇക്കൊല്ലം ഡിസംബര്‍ 31വരെ നിശ്ചയിച്ചിരുന്ന അവസാന തിയ്യതി അടുത്ത വര്‍ഷം ഫെബ്രുവരി 28ലേക്കാണ് മാറ്റിയത്. കോവിഡ് വ്യാപനം നേരത്തെ സിനിമാ മേഖലയെയും നിശ്ചലമാക്കിയിരുന്നു. നിരവധി സിനിമകളുടെ ഷൂട്ടിംഗും റിലീസുമാണ് കൊറോണ കാരണം മുടങ്ങിയിരുന്നത്.

    oscar

    ഇതാണ് ഓസ്‌കര്‍ ചടങ്ങ് നീട്ടിവെക്കാന്‍ കാരണമായത്. തിയ്യേറ്റര്‍ റിലീസ് ഇല്ലാതെ ഒടിടി റിലീസ് ചെയ്യുന്ന സിനിമകളും ഇത്തവണ അവാര്‍ഡിനായി പരിഗണിക്കും. ചരിത്രത്തില്‍ ഇത് നാലാമത്തെ തവണയാണ് പുരസ്‌കാര ചടങ്ങ് മാറ്റിവെക്കുന്നത്. 1938ലെ ലോസ് ആഞ്ചലസ് പ്രളയം, 1968ലെ മാര്‍ട്ടിന്‍ ലൂതര്‍ സിംഗ് കൊലപാതകം, 81ലെ റീഗന്‍ വെടിവെയ്പ്പ് എന്നീ അവസരങ്ങളില്‍ ചടങ്ങ് മാറ്റിവെച്ചിരുന്നു.

    എന്നാല്‍ ഇതാദ്യമായാണ് ഒരാഴ്ചയ്ക്ക് മുകളില്‍ ചടങ്ങ് നീട്ടുന്നത്. വൈറസ് വ്യാപനം സിനിമാ മേഖലയെയും നിശ്ചലമാക്കിയതിനാല്‍ യഥാര്‍ത്ഥത്തില്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷമാകും ചടങ്ങ് നടത്തുക. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസും എബിസി ടെലിവിഷന്‍ നെറ്റ്വര്‍ക്കും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

    ധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരംധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരം

    ഓസ്‌കറില്‍ കഴിഞ്ഞ തവണ കൊറിയന്‍ ചിത്രം പാരസൈറ്റിനാണ് മികച്ച സിനിമയ്ക്കുളള പുരസ്‌കാരം ലഭിച്ചത്. മികച്ച ചിത്രമടക്കം നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയിരുന്നത്. കൂടാതെ സംവിധാനത്തിനും വിദേശ ഭാഷാ ചിത്രത്തിനും തിരക്കഥയ്ക്കുമുളള പുരസ്‌കാരങ്ങളും പാരസൈറ്റ് നേടിയിരുന്നു. ജോക്കറിലെ പ്രകടനത്തിന് മികച്ച നടനുളള പുരസ്‌കാരം വൊക്വീന്‍ ഫിനീക്‌സും മികച്ച നടിയായി റെനി സെല്‍വഗറുമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.

    പൃഥ്വിയില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്! കാഴ്ചയിലും സ്വഭാവത്തിലും അദ്ദേഹത്തെ പോലെ: സുപ്രിയപൃഥ്വിയില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്! കാഴ്ചയിലും സ്വഭാവത്തിലും അദ്ദേഹത്തെ പോലെ: സുപ്രിയ

    ജൂഡിലെ അഭിനയത്തിനാണ് റെനിക്ക് പുരസ്‌കാരം ലഭിച്ചത്. പാരസൈറ്റിലൂടെ ബോങ് ജൂ ഹോയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ബ്രാഡ്പിറ്റാണ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനയത്തിലൂടെയാണ് ബ്രാഡ്പിറ്റിന് ഓസ്‌കര്‍ ലഭിച്ചത്.

    സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍

    Read more about: oscar
    English summary
    93rd academy awards function postponed to april 25, 2021
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X