സൂര്യ ചിത്രം പുറത്ത്, 93-ാമത് ഓസ്‌കര്‍ നോമിനേഷൻ പട്ടിക പ്രഖ്യാപിച്ച് പ്രിയങ്കയും നിക്കും...

‌93 ാം മത് ഓസ്കാർ നാമനിർദ്ദേശ പട്ടിക പുറത്ത് വിട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജോനാസും. മികച്ച സംവിധായകൻ, മികച്ച ചിത്രം, മികച്ച നടി നടൻ, കോസ്റ്റ്യൂം ഡിസൈൻ, മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ, ബെസ്റ്റ് ഒറിജിനൽ സ്ക്രീൻപ്ലേ എന്നീ അവാർഡുകളിലേക്കാണ് നിലവിൽ നാമനിർദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

priyanka chopra

പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രം മുന്നിൽ നിൽക്കുന്നു. തൊട്ടുപിന്നിൽ ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ എന്നീ ചിത്രങ്ങൾ ആറ് നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പൊട്ര് നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്.

മഞ്ഞയിൽ അതീവ സുന്ദരിയായി അമല പോൾ, ചിത്രം കാണൂ

മാ റെയ്‌നിയുടെ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ചാഡ്വിക്ക് ബോസ്മാൻ മികച്ച നടനുള്ള നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ കഥപറയുന്ന മിനാരി മികച്ച ചിത്രം, സംവിധായകൻ തുടങ്ങിയ ആറ് നോമിനേഷനുകൾ ഇതിന് ലഭിച്ചിട്ടുണ്ട്​. മികച്ച സംവിധാനത്തിൽ സ്ത്രീകളെയും ഇക്കുറി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ കറുത്ത വർഗക്കാരേയും പരിഗണിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇവ രണ്ടും രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു.

ക്ലോയി ഷാവോ, എമറാൾഡ് ഫെന്നൽ എന്നിവർ യഥാക്രമം നോമാഡ്‌ലാൻഡിനും പ്രോമിസിംഗ് യങ്​ വുമണിനുമായി മികച്ച സംവിധായക സ്ഥാനത്തേക്ക്​ പരിഗണിക്കപ്പെട്ടത് ​. മികച്ച നടിക്കുള്ള വിയോള ഡേവിസ് (മാ റെയ്‌നിയുടെ ബ്ലാക്ക് ബോട്ടം), ആന്ദ്ര ഡേ (യുനൈറ്റഡ് സ്റ്റേറ്റ്സ് Vs ബില്ലി ഹോളിഡേ), ഡാനിയേൽ കലൂയ (യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹാ), ലേക്കിത്ത് സ്റ്റാൻഫീൽഡ് (യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹാ) തുടങ്ങിയവരുടെ പേരാണ് മികച്ച നടിമാരുടെ ലിസ്റ്റിലുള്ളത്. ഏപ്രിൽ 25ന് ആണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുക. കൊവിഡ് 19-നെത്തുടർന്ന് അവാർഡ് സെറിമണി രണ്ട് മാസത്തേക്ക് നീട്ടിവെക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ താരങ്ങൾ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. 'ഓസ്‌കാര്‍ നോമിനേഷന്‍ ഒറ്റക്ക് പ്രഖ്യാപിക്കാന്‍ പറ്റുമോ? ചുമ്മ പറഞ്ഞതാണ്. ഈ വരുന്ന തിങ്കളാഴ്ച്ച ഞാനും നിക്കും ഒരുമിച്ച് നോമിനേഷനുകള്‍ പ്രഖ്യാപിക്കും. അക്കാദമിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഞങ്ങളെ ലൈവായി കാണാമെന്നായിരുന്നു പ്രിയങ്ക അന്ന് ട്വീറ്റ് ചെയ്തത്.

Read more about: oscar priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X