»   » അവതാറിന് നാല് ഭാഗങ്ങള്‍ കൂടി വരുന്നു! ജാക്കിനെ നൈസ് ആയി ഒഴിവാക്കി ടൈറ്റാനിക്കിലെ റോസ് നായികയാവുന്നു!

അവതാറിന് നാല് ഭാഗങ്ങള്‍ കൂടി വരുന്നു! ജാക്കിനെ നൈസ് ആയി ഒഴിവാക്കി ടൈറ്റാനിക്കിലെ റോസ് നായികയാവുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

ടൈറ്റാനിക്കിലെ ജാക്കും റോസും എല്ലാവരുടെയും പ്രിയപ്പെട്ട കഥാപാത്രങ്ങളായിരുന്നു. 1997 ല്‍ പുറത്തിറങ്ങിയ സിനിമ പ്രണയത്തിന് വലിയൊരു രൂപം നല്‍കിയാണ് നിര്‍മ്മിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ടൈറ്റാനിക്കിലെ റോസും സംവിധായകനായിരുന്ന ജെയിംസ് കാമറൂണും ഒന്നിക്കാന്‍ പോവുകയാണ്. ഇത്തവണ സിനിമ എല്ലാവരെയും ഞെട്ടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ജൂലി 2 വിന്റെ തിയറ്ററിക്കല്‍ ട്രെയിലറിലും റായി ലക്ഷ്മിയുടെ തുണിയില്ലാത്ത ദൃശ്യങ്ങള്‍ തന്നെയാണ്!!!

2009 ല്‍ പുറത്തിറങ്ങിയ അവതാര്‍ സിനിമയുടെ നാല് ഭാഗങ്ങള്‍ കൂടി വരാന്‍ പോവുകയാണ്. ചിത്രത്തിലെ അടുത്ത ഭാഗത്തിലാണ് കേറ്റും കാമറൂണും ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈറ്റാനിക് പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇരുവരും ഒന്നിക്കാന്‍ പോവുന്നത്.

കേറ്റും കാമറൂണും

ടൈറ്റാനികിലെ നായികയുമായിരുന്നു കേറ്റ് വിന്‍സ്ലെറ്റ്. ചിത്രത്തിന്റെ സംവിധായകനായിരുന്ന ജെയിംസ് കാമറൂണും കേറ്റും അടുത്ത സിനിമയിലൂടെ ഒന്നിക്കാന്‍ പോവുകയാണ്.

ഈ സിനിമയിലൂടെ

അവതാര്‍ സിനിമയുടെ നാല് ഭാഗങ്ങള്‍ വരാന്‍ പോവുകയാണ്. ചിത്രത്തിലൂടെയാണ് ജെയിംസ് കാമറൂണും കേറ്റും ഒന്നിക്കുന്നത്. ടൈറ്റാനിക് പുറത്തിറങ്ങി നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

കേറ്റിന് വേണ്ടി കാത്തിരിക്കുകയാണ്


വീണ്ടും കേറ്റിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് കാമറൂണ്‍. അതിനിടെ താന്‍ കേറ്റിനൊപ്പം ജോലി ചെയ്യുന്നതിന് വേണ്ടി അക്ഷമനായി കാത്തിരിക്കുകയാണെന്നും രണ്ട് ദശകമായി അതിന് വേണ്ടിയുള്ള കഠിന പ്രയത്‌നത്തിലായിരുന്നെന്നും കാമറൂണ്‍ പ്രതികരിച്ചിരിക്കുകയാണ്.

അവതാര്‍

2009 ലായിരുന്നു ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ അവതാര്‍ എന്ന സിനിമ പുറത്തിറങ്ങിയിരുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമയായിരുന്ന അവതാര്‍ പ്രേക്ഷകരെ അത്ഭുതങ്ങള്‍ക്ക് നടുവിലൂടെയായിരുന്നു സഞ്ചരിപ്പിച്ചത്.

അവതാര്‍ 2


2020 ലായിരിക്കും അവതാര്‍ 2 തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയ്ക്ക പിന്നാലെ തന്നെ അവതാര്‍ 3, അവതാര്‍ 4, അവതാര്‍ 5 എന്നിങ്ങനെ നാല് ഭാഗങ്ങളാണ്‌നിര്‍മ്മിക്കുന്നത്.

ഡിസംബറില്‍


അവതാറിന്റെ ആദ്യഭാഗം ഡിസംബര്‍ 18 നായിരുന്നു. ശേഷം അവതാര്‍ 2, 2021 ഡിസംബര്‍ 17 നും അവതാര്‍ 3, 2024 ഡിസംബര്‍ 20 നും അവതാര്‍ 4, 2025 ഡിസംബര്‍ 19 നായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്.

ടൈറ്റാനിക്

ടൈറ്റാനിക് എന്ന കപ്പല്‍ അതിന്റെ കന്നി യാത്രയില്‍ തന്നെ മഞ്ഞു മലയില്‍ ഇടിച്ചു തകരുകയായിരുന്നു. പിന്നീട് ലോകത്തെ നടുക്കിയ വലിയൊരു കപ്പല്‍ ദുരന്തമായി ടൈറ്റാനിക് വിശേഷിക്കപ്പെടുകയും ചെയ്തിരുന്നു.

തീവ്ര പ്രണയം

ടൈറ്റാനിക്ക് സിനിമയിലെ ഏറ്റവും ആകര്‍ഷണമായിരുന്നത് ജാക്കിന്റെയും റോസിന്റെയും അനശ്വര പ്രണയമായിരുന്നു. കപ്പല്‍ അപകടത്തില്‍ നിന്നും കാമുകിയെ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ ജാക്കിന് ഇന്നും ആരാധകര്‍ ഏറെയാണ്.

ജാക്കും റോസും കണ്ടുമുട്ടിയിരുന്നു

സിനിമയിലെ ജാക്കിനെ അവതരിപ്പിച്ചിരുന്നത് ലിയനാര്‍ഡോ ഡികാപ്രിയോ ആയിരുന്നു. കഴിഞ്ഞ മാസങ്ങള്‍ക്ക് മുമ്പ് കേറ്റും ഡികാപ്രിയോയും വീണ്ടും കണ്ടുമുട്ടിയിരുന്നു. ഇരുവരുടെയും ചിത്രങ്ങളും വൈറലായിരുന്നു.

English summary
A History of Kate Winslet and James Cameron's Relationship: Why Their Reunion for Avatar Is Raising Eyebrows

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam