ഏആര്‍ റഹ്മാന്റെ അവഞ്ചേഴ്‌സ് മാര്‍വല്‍ ആന്തം തരംഗമാകുന്നു! യുടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പാട്ട്!
ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം. മാര്‍വല്‍ സീരിസിലുളള ചിത്രം എപ്രില്‍ 26നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഇന്ത്യന്‍ ആന്തം ശ്രദ്ധേയമായി മാറിയിരുന്നു.

സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഇന്ത്യന്‍ ആന്തം ഒരുക്കിയിരിക്കുന്നത്. എപ്രില്‍ ഒന്നിന് റിലീസ് ചെയ്ത പാട്ട് യുടൂബ് ട്രെന്‍ഡിംഗിലും ഒന്നാമതായിരിക്കുകയാണ്. മണിക്കൂറുകള്‍കൊണ്ട് പതിനേഴ് ലക്ഷത്തിലധികം ആളുകളാണ് പാട്ടിന്റെ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.
അവഞ്ചേര്‍സിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആല്‍ബം അവതരിപ്പിച്ചിരിക്കുന്നത്. ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. തെലുങ്ക്, തമിഴ് പതിപ്പുകള്‍ ഉടനെ പുറത്തിറക്കുമെന്ന് എ.ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തിരുന്നു. ആന്റണി റൂസോയും ജോ റൂസോയും തന്നെയാണ് ഇത്തവണയും ഈ സൂപ്പര്‍ഹീറോ ചിത്രം സംവിധാനം ചെയ്യുന്നത്.
ക്യാപ്റ്റന്‍ അമേരിക്കയുടെ ശബ്ദ വിവരണത്തോടെയാണ് നേരത്തെ അവഞ്ചേഴ്സ് 4ന്റെ ടീസര്‍ പുറത്തുവിട്ടിരുന്നത്. ക്യാപ്റ്റന്‍ അമേരിക്കയ്ക്കൊപ്പം അയണ്‍മാന്‍, തോര്‍, ആന്റ്മാന്‍.ബ്ലാക്ക് വിഡോ എന്നിവരെയും ടീസറില്‍ കാണിച്ചിരുന്നു. ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതായി തിരക്കഥയിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയരിക്കുന്നത്. വാള്‍ഡ് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേര്‍സ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നു.


Click it and Unblock the Notifications