twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുലപാലിന് വേണ്ടി സ്ത്രീയെ കെട്ടിയിട്ട് ചുരത്തിക്കുന്ന സത്യത്തെ ചിത്രീകരിച്ച ഹൃസ്വചിത്രം'ദി ഹെര്‍ഡ്'

    By Neethu
    |

    സ്ത്രീ എന്നും വില്‍പന ചരക്കാവുന്ന കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാംസത്തിന് വേണ്ടി വിറ്റഴിക്കപ്പെടുന്ന ഉപഭോഗവസ്തുവായി സ്ത്രീ മാറി കഴിഞ്ഞു. ഓരോ ദിവസവും മനുഷ്യക്കടത്തിന് ഇരകളാവുന്ന സ്ത്രീകള്‍ എത്തിപ്പെടുന്നത് എവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

    മുലപാലിന് വേണ്ടി സ്ത്രീയെ കറവപശുകള്‍ക്ക് തുല്യം കെട്ടിയിട്ട് ചുരത്തിക്കുന്ന ഭീകര സത്യത്തെയാണ് 'ദി ഹെര്‍ഡ്'ല്‍ ചിത്രീകരിച്ചിട്ടുള്ളത്. വെറുമൊരു ദൃശ്യാവിഷ്‌ക്കാരത്തിലുപരി ചിന്തയുടെ ആഴങ്ങളിലേക്ക് മനസ്സിനെ എത്തിക്കുന്ന ചിത്രം.

    മനസ്സുറപ്പുള്ളവര്‍ മാത്രം ചിത്രം കണ്ടാല്‍ മതി...

    ദി ഹെര്‍ഡ്

    മുലപാലിന് വേണ്ടി സ്ത്രീയെ കെട്ടിയിട്ട് ചുരത്തിക്കുന്ന സത്യത്തെ ചിത്രീകരിച്ച ഹൃസ്വചിത്രം'ദി ഹെര്‍ഡ്'

    മനുഷ്യക്കടത്തിന് ഇരകളാവുന്ന സ്ത്രീകളുടെ കഥ പറയുന്ന ഹൃസ്വ ചിത്രമാണ് ദി ഹെര്‍ഡ്. ലൈംഗിക ഉപഭോഗത്തിന് അടിമകളാക്കുന്ന സ്ത്രീകളുടെ കഥകള്‍ മാത്രമേ പുറംലോകം അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ അതിലുപരി മാതൃത്വത്തെ കീറി മുറിക്കുന്ന സത്യങ്ങളെയാണ് ദി ഹെര്‍ഡില്‍ പറയുന്നത്.

    സംവിധാനം

    മുലപാലിന് വേണ്ടി സ്ത്രീയെ കെട്ടിയിട്ട് ചുരത്തിക്കുന്ന സത്യത്തെ ചിത്രീകരിച്ച ഹൃസ്വചിത്രം'ദി ഹെര്‍ഡ്'

    മിലാനി ലൈറ്റ് ആണ് ചിത്രത്തിന്റെ സംവിധാനം. മിലാനിയുടെ ചിത്രങ്ങള്‍ എന്ത്‌ക്കൊണ്ട് മറ്റുള്ളവയില്‍ നിന്നും മികവ് പുലര്‍ത്തുന്നു എന്ന് വാക്കുകള്‍ കൊണ്ട് കുറിച്ചിടാന്‍ പ്രായസമാണ്. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനുള്ള ചിത്രങ്ങളല്ല പകരം പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട ചിത്രങ്ങളാണ്. രണ്ട് ഹൃസ്വ ചിത്രങ്ങളാണ് മിലാനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. ദി ഹെര്‍ഡ്, എസ്‌കേപ്.

    ത്രില്ലര്‍

    മുലപാലിന് വേണ്ടി സ്ത്രീയെ കെട്ടിയിട്ട് ചുരത്തിക്കുന്ന സത്യത്തെ ചിത്രീകരിച്ച ഹൃസ്വചിത്രം'ദി ഹെര്‍ഡ്'

    ത്രില്ലര്‍ കാറ്ററഗറിയില്‍ ചിത്രത്തെ ഉള്‍പ്പെടുത്തിയത് വളരെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. എതിര്‍ക്കാനും നിഷേധിക്കാനും അവകാശമില്ലാത്ത വര്‍ഗത്തിന് ജീവിക്കാനുള്ള മോഹത്തേക്കാളുപരി മരണത്തോടുള്ള ആസക്തി ചിലപ്പോള്‍ നമ്മുക്ക് ഈ ചിത്രത്തില്‍ നിന്നും കാണാം.

     സമൂഹത്തിന് വേണ്ടി

    മുലപാലിന് വേണ്ടി സ്ത്രീയെ കെട്ടിയിട്ട് ചുരത്തിക്കുന്ന സത്യത്തെ ചിത്രീകരിച്ച ഹൃസ്വചിത്രം'ദി ഹെര്‍ഡ്'

    ചിത്രം തീര്‍ത്തും സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊള്ളുന്നതാണ്.സത്യത്തിന്റെ നേര്‍കാഴ്ചകളെ ദൃശ്യവത്ക്കരിക്കുന്ന ചിത്രമാണ് ദി ഹെര്‍ഡ്.

     ഭാഷയ്ക്കുമതീതം

    മുലപാലിന് വേണ്ടി സ്ത്രീയെ കെട്ടിയിട്ട് ചുരത്തിക്കുന്ന സത്യത്തെ ചിത്രീകരിച്ച ഹൃസ്വചിത്രം'ദി ഹെര്‍ഡ്'

    ഇംഗ്ലീഷ് ഭാഷയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാഷയ്ക്കുമതീതമായി മാനവരാശിയെ തൊട്ടുണര്‍ത്തുന്ന ആശയമാണ് ചിത്രത്തില്‍.

     അറിയപ്പെട്ടത്

    മുലപാലിന് വേണ്ടി സ്ത്രീയെ കെട്ടിയിട്ട് ചുരത്തിക്കുന്ന സത്യത്തെ ചിത്രീകരിച്ച ഹൃസ്വചിത്രം'ദി ഹെര്‍ഡ്'

    ആദ്യത്തെ ഫെമിനിസ്റ്റ് വെഗന്‍ ഹൊറര്‍ ഫിലിം എന്നാണ് ദി ഹെര്‍ഡ് അറിയപ്പെട്ടത്.

    അവര്‍ഡുകള്‍ വാരിക്കൂട്ടി

    മുലപാലിന് വേണ്ടി സ്ത്രീയെ കെട്ടിയിട്ട് ചുരത്തിക്കുന്ന സത്യത്തെ ചിത്രീകരിച്ച ഹൃസ്വചിത്രം'ദി ഹെര്‍ഡ്'

    ബെസ്റ്റ് ഷോര്‍ട്ട് ഫിലിം, ബെസ്റ്റ് സിനിമാട്ടോഗ്രാഫി, ബെസ്റ്റ് ഷോര്‍ട്ട് ഹൊറര്‍ ഫിലിം, ബെസ്റ്റ് ഫോറിന്‍ ഷോര്‍ട്ട് ഫിലിം, ബെസ്റ്റ് ഹൊറര്‍ ഷോര്‍ട്ട്, ബെസ്റ്റ് ഹൊറര്‍ സ്‌കൈ ഫൈ എന്നിങ്ങനെ 2015 ല്‍ വാരിക്കൂട്ടിയ അവാര്‍ഡുകള്‍ക്ക് കണക്കില്ല.

     കഥയ്ക്കുള്ളിലെ കഥ

    മുലപാലിന് വേണ്ടി സ്ത്രീയെ കെട്ടിയിട്ട് ചുരത്തിക്കുന്ന സത്യത്തെ ചിത്രീകരിച്ച ഹൃസ്വചിത്രം'ദി ഹെര്‍ഡ്'

    കാണണം, കണ്ടിരിക്കണം, ഓരോ ദൃശ്യവും മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞു പോകും. ചില ചിത്രങ്ങളുടെ കഥകള്‍ വര്‍ണിക്കാന്‍ പ്രയാസമാണ്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. കഥ പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്ത ദൃശ്യാവിഷ്‌ക്കാരത്തിന് സാക്ഷികളാകൂ...

    മുലപാലിന് വേണ്ടി സ്ത്രീയെ കെട്ടിയിട്ട് ചുരത്തിക്കുന്ന സത്യത്തെ ചിത്രീകരിച്ച ഹൃസ്വചിത്രം'ദി ഹെര്‍ഡ്'

    ചിത്രം മുഴുവനായും കാണാം എന്ന് ദൈര്യമുള്ളവര്‍ മാത്രം കണ്ടാല്‍ മതി.

    English summary
    A number of kidnapped and trafficked women find themselves imprisoned in a squalid medical facility. For Paula her continued survival relies on her basic human function.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X