twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിഹേയ്‌സ്‌റ്റിലെ ഷക്കീർ എന്ന പാകിസ്ഥാനി ഹാക്കർ ആരാണെന്ന് അറിയാമോ?

    |

    ലോകമെമ്പാടും ചർച്ചയാകുന്നത് നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിങ്ങായ സ്പാനിഷ് വെബ്സീരീസ് ലാ ര കാസ ഡി പാപ്പൽ അല്ലെങ്കിൽ മണി ഹേയ്സ്റ്റ് ആണ്. വെബ് സീരീസിന്റെ നാലാം ഭാഗം ഏപ്രിൽ മൂന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ ആരംഭിച്ചിട്ടുണ്ട്.‌ സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ചയാകുന്നത് മണിഹേയ്‌സ്‌റ്റ് ആണ്. കേരളത്തിലും പ്രൊഫെസറിനും കൂട്ടർക്കും കൈ നിറയെ ആരാധകരാണ്.

    Ajay Jethi

    ആദ്യ സീസണുകളെ പോലെ നാലാം സീസണിനും ലോകമെമ്പാടും കൈനിറയെ ആരാധകരാണ്. പുതിയ സീസണിൽ കുറച്ചധികം പുതിയ കഥാപാത്രങ്ങളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് .പ്രൊഫെസറിനെ തട്ടിപ്പുനടത്താൻ സഹായിക്കാൻ വേണ്ടി ഒരു പാക്കിസ്ഥാനി ഹാക്കർ ടീമുണ്ട്. ആ ടീമിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ നടനായ അജയ് ജേത്തിയാണ്. ഷക്കീർ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ പത്ത് വർഷമായി സ്പാനിഷ് സിനിമ, സീരിയൽ, വെബ്‌സീരിസ്‌, പരസ്യങ്ങൾ എന്നിവയിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ താൻ ശ്രദ്ധിക്കപ്പെട്ടത് മണിഹേയ്‌സ്‌റ്റിലൂടെയാണെന്ന് അജയ് പറയുന്നു.

    ടിക് ടോക് ഉപയോഗിക്കാത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു, നിരോധിക്കണമെന്ന് സീരിയൽ താരം, കാരണം..ടിക് ടോക് ഉപയോഗിക്കാത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു, നിരോധിക്കണമെന്ന് സീരിയൽ താരം, കാരണം..

    മണിഹേയ്‌സ്‌റ്റിന്റെ സംവിധയകനായ അലക്സ് പിനക്കൊപ്പം ഞാൻ ഇതിനുമുൻപും ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ,അലക്സ് എന്നോട് സീരിസിൽ ഒരു റോള് ചെയ്യാൻ ആവിശ്യപെട്ടപ്പോൾ എനിക്ക് സീരിസിനെ കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല.അതിനു ശേഷം ഞാൻ സീരീസ് കാണാൻ തീരുമാനിച്ചു. മൂന്ന് ദിവസം കൊണ്ടാണ് ഞാൻ ആദ്യ രണ്ട് സീസൺ കണ്ടു തീർത്തത്.ശേഷം ഒരു കാരണവശാലും എനിക്ക് സീരിസിൽ അഭിനയിക്കാൻ ലഭിച്ച ചാൻസ് നഷ്ടപ്പെടുത്തരുതെന്ന് ഞാൻ തീരുമാനിച്ചു. മാഡ്രിഡിലായിരുന്നു ഷൂട്ടിങ്‌. ഞാൻ ബാക്കി ക്രൂവിൽ ഉള്ളവരെ ഒന്നും ഇതുവരെ കണ്ടിട്ടില്ല.ഞാൻ അഭിനയിച്ച സീനുകൾ ഫൈനൽ കട്ടിൽ ഉണ്ടാകുമോ എന്ന് എനിക്ക് ഉറപ്പുമില്ലായിരുന്നു.അതുകൊണ്ട് തന്നെ ഞാൻ ഈ സീരീസിൽ അഭിനയിച്ച വിവരമൊന്നും ആരോടും പറഞ്ഞിരുന്നില്ല."

    മടുക്കാത്തത് അതൊരു കാര്യം മാത്രം, എനിക്ക് മാത്രമാണോ ഇങ്ങനെ...ശ്രിന്ദയുടെ കുറിപ്പ്മടുക്കാത്തത് അതൊരു കാര്യം മാത്രം, എനിക്ക് മാത്രമാണോ ഇങ്ങനെ...ശ്രിന്ദയുടെ കുറിപ്പ്

    മണിഹേയ്‌സ്‌റ്റ് ശ്രദ്ധനേടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും നെറ്റ്ഫ്ലിക്സ് പോലെയുള്ള സ്ട്രീമിങ് സേവനങ്ങളിലൂടെ ലാറ്റിൻ അമേരിക്കൻ ഫിലിം ഇൻഡസ്ട്രി ഇന്ത്യയിലുള്ളവർ കൂടുതൽ പരിചിതരാകട്ടേയെന്നും അദ്ദേഹം പറഞ്ഞു. അലെക്ല് പീന്യ ആണ് ഈ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.സ്പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ഒരുക്കിയത്. പിന്നീട് നെറ്റ് ഫ്ലിക്സ് ഈ സീരിസ് ഏറ്റെടുക്കുകയായിരുന്നു. ചാനലുകളിൽ 15 എപ്പിസോഡുകളായിട്ടാണ് ഈ സീരീസ് കാണിച്ചിരിക്കുന്നത്. ഈ സീരീസ് നെറ്റ് ഫ്ളിക്കിസ് ഏറ്റെടുത്തത്തോടെ ഇത് രണ്ട് സീസണുകളായി. ആദ്യത്തെ സീസൺ 13 എപ്പിസോഡുകളായും രണ്ടാമത്തേത് രണ്ടാമത്തെ സീസണ്‍ 9 എപിസോഡായും മാറ്റി ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. മൂന്നാമത്തെ സീസൺ എപ്പിസോഡുകളായി നെറ്റ്ഫ്ലിക്സ് ഓർജിനൽ സീരീസായി കഴിഞ്ഞ വർഷം ജൂലൈയിൽ സംപ്രേക്ഷണം ചെയ്തു.

    Read more about: actor
    English summary
    Actor Ajay Jethi is the Indian Face in Spanish web Series Money Heist’
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X