ഷെര്‍ലോക് ഹോംസ് ആയി അഭിനയിക്കാന്‍ ആഗ്രഹമെന്ന് ബെനിഡിക്റ്റ്
ഷെര്‍ലോക് ഹോംസ് ആയി അഭിനയിക്കാന്‍ ഒരു താരത്തിന് അതിയായ ആഗ്രഹം. ആ താരം മറ്റാരും അല്ല. 2010ല്‍ പുറത്തിറങ്ങിയ ഷെര്‍ലോക് ഹോംസില്‍ അഭിനയിച്ച നായകന്‍ ബെനിഡിക്റ്റ് കുബര്‍ബേച്ചിന് തന്നെ ആണ് ഇങ്ങനെ ഒരു ആഗ്രഹം. ഷെര്‍ലോക് ഹോംസ് ആയി അഭിനയിക്കാന്‍ വീണ്ടും താല്‍പ്പര്യം ഉള്ളതായി ആണ് ബ്രിട്ടീഷ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഇത് എന്ത് മോഹം എന്നറിയില്ല.
ചിലപ്പോള്‍ ആ കാഥാപാത്രത്തെ അത്രയേറെ സ്‌നേഹിച്ച വ്യക്തിയാവാം അദ്ദേഹം. സിനിമാ അഭിനയത്തില്‍ നിന്നും കുറച്ചു മാറി നിന്ന ബെനിഡിക്റ്റ് ഇപ്പോള്‍ ടിവി അവതാരകനായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

2010ല്‍ ഗെ റിച്ചി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഷെര്‍ലോക് ഹോംസ്. അന്ന് മെഗാ ഹിറ്റുകളുടെ പട്ടികയില്‍ ഇടം പിടിച്ച ചിത്രം ഗ്ലോബല്‍ ഗ്ലോബ് അവാര്‍ഡും, അക്കാദമി അവാര്‍ഡും, ബെസ്റ്റ് ആര്‍ട്ട് സംവിധാനത്തിലുള്ള അവാര്‍ഡിനും അര്‍ഹമായിട്ടുണ്ട്. ഷെര്‍ലോക് ഹോംസ് എന്ന കുറ്റാന്വേഷകന്റെ കഥാപാത്രം ആയിരുന്നു ചിത്രത്തില്‍ ബെനിഡിക്റ്റിന്. അത് പോലുള്ള പ്രായം ചെന്ന ഡിറ്റക്റ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മുപ്പത്തിയെട്ടുക്കാരനായ ബെനിഡിക്റ്റ് കുബര്‍ബേച്ചിന് താല്‍പ്പര്യം.
2000ല്‍ ആണ് നടനും നിര്‍മ്മാതാവും ആയ ബെനിഡിക്റ്റ് കുബര്‍ബേച്ച് ഹോളിവുഡിലേയ്ക്ക് പ്രവേശിക്കുന്നത്. 2001ല്‍ പുറത്തിറങ്ങിയ ലൗവ്‌സ് ലേബേഴ്‌സ് ലോസ്റ്റ്, എ മിഡ് സമ്മര്‍ നൈറ്റ് ഡ്രീംസ് എന്നിവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങള്‍ ആയിരുന്നു. 2002 പുറത്തിറങ്ങിയ റോമിയോ ആന്റ് ജൂലിയറ്റ് ആയിരുന്നു ശ്രദ്ധേയമായ ചിത്രം.


Click it and Unblock the Notifications