പോലീസുകാരെ സഹായിച്ച് ഹോളിവുഡിലെ സൂപ്പര്‍താരം! വീഡിയോ വൈറലാവുന്നു

ലോക്ഡൗണ്‍ കാലത്ത് മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒട്ടനവധി താരങ്ങളെ കാണാന്‍ സാധിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കാനും ബോധവത്കരിക്കാനുമൊക്കെ പലരും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഡെന്‍സല്‍ വാഷിങ്ടണ്ണിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

വീടില്ലാത്ത ഒരാളുമായി പോലീസുകാര്‍ സംസാരിക്കുന്ന കോലാഹലം കേട്ട് കൊണ്ടാണ് ഡെന്‍സല്‍ അവര്‍ക്കിടയിലേക്ക് എത്തുന്നത്. പോലീസുകാര്‍ എത്ര ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ വ്യക്തിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത് താരമായിരുന്നു. പോലീസ് പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകാതെ നിന്ന മനുഷ്യനോട് ഡെന്‍സല്‍ സംസാരിക്കുന്നു. ഒടുവില്‍ അദ്ദേഹം സമ്മതിക്കുകയും പോലീസ് വിലങ്ങ് വെച്ച് കൊണ്ട് പോവുകയും ചെയ്യുന്നു.

actor-denzel-washington

വീഡിയോയില്‍ കാണുന്നത് ഇത്ര മാത്രമായിരുന്നു. എന്നാല്‍ എന്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമല്ല. പരിശീലനം നടത്താന്‍ പോകുന്നതിനിടെ കാറില്‍ സഞ്ചരിച്ച് കൊണ്ടിരിക്കവേയാണ് ഡെന്‍സല്‍ വാഷിങ്ടണ്‍ റോഡില്‍ നിന്നും ഇത്തരമൊരു കാഴ്ച കാണുന്നത്. ട്രാഫിക് ബ്ലോക്ക് ആക്കുന്ന അവസ്ഥ കണ്ടതോടെ താരം കാറില്‍ നിന്നും പുറത്തിറങ്ങി പോലീസുകാരെ സഹായിക്കുകയായിരുന്നു.

ഡെന്‍സലിന്റെ വാക്കുകള്‍ കേട്ടതോടെ പ്രശ്‌നക്കാരനായി നിന്ന വ്യക്തി സ്വയം ദ്രോഹിക്കുകയോ മറ്റുള്ളവരെ ഉപദ്രവിക്കാന്‍ നോക്കുകയോ ഇല്ലെന്ന് ഉറപ്പ് നല്‍കി. ഇക്കാര്യം വ്യക്തമായതിന് ശേഷമായിരുന്നു സൂപ്പര്‍താരം അവിടെ നിന്നും പോയത്. ഡെന്‍സല്‍ അദ്ദേഹത്തിന് മാസ്‌ക് കൊടുത്തിരുന്നു. സ്വയം സംരക്ഷണത്തിന് വേണ്ടിയും മറ്റുള്ളവര്‍ക്ക് രോഗം വരാതെ ഇരിക്കാനും അത് വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

actor-denzel-washington

അത് നല്ല കാര്യമാണെന്നും താരം ഞങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്നും സംഭവത്തിന് ശേഷം പോലീസുകാര്‍ പുറത്ത് വിട്ട പ്രതികരണത്തില്‍ വ്യക്തമാക്കി. ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. അടുത്തിടെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡ് എന്ന വ്യക്തിയെ പോലീസ് അറസ്റ്റിലെടുത്തതും അദ്ദേഹം മരിച്ചതും വലിയ വിവാദമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് വെച്ചതോടെ ശ്വസിക്കാന്‍ കഴിയാതെ വരികയും ചുറ്റും കൂടിയ ആളുകളുടെ അപേക്ഷയ്‌ക്കൊടുവില്‍ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസുകാര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. അങ്ങനെയൊരു വിഷയം പ്രചരിക്കുമ്പോഴാണ് ഡെന്‍സലിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്. ഒരാഴ്ചയ്ക്ക് മുന്‍പാണ് ഇത് നടന്നതെന്നാണ് അറിയുന്നത്.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X