ദില്ലിയിലെ വിഷവായു! പ്രതിഷേധം അറിയിച്ച് ഹോളിവുഡ് താരം, കാണൂ
ദില്ലിയിലെ വായുമലിനീകരണത്തിൽ പ്രതിഷേധിച്ച് ഹോളിവുഡ് താരം ലിയോനാർഡോ ഡികാപ്രിയോ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രതിഷേധാത്മകമായ മലിനീകരണ തോതിന്റെ കണക്കുമായി രംഗത്തെത്തിയിരിക്കുന്നത്. ദില്ലിയിലെ പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് അപബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ള കുറിപ്പുകളും പ്രതിഷേധ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

വായു മലിനീകരണത്തിനെതിരെ ദില്ലിയിലെ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതഷേധ ചിത്രങ്ങളും ഡികാപ്രിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ലോക് ശ്രദ്ധ നേടിയിട്ടുണ്ട്. നഗരത്തിലെ അപകടകരമായ വായു മലിനീകരണ തോത് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 1500 ലേറെ പേരാണ് ഇന്ത്യാ ഗേറ്റില്‍ അന്ന് ഒത്തുകൂടിയത്.
ഇതിനു മുൻപും ഇന്ത്യയിലെ പാരിസ്ഥിതിക പ്രശനങ്ങൾക്കെതിതെ താരം രംഗത്തെത്തിയിരുന്നു. ബിബിസിയുടെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് താരം രംഗത്തെത്തിയത്. ചെന്നൈയിൽ ഉണ്ടായ അതി രൂക്ഷമായ വരൾച്ചയായിരുന്നു താരത്തിന്റെ പോസ്റ്റിന്റെ പശ്ചാത്തലം. ഇനി മഴ പെയ്താല്‍ മാത്രമേ ചെന്നൈയെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ കഴിയൂ" എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ് ആരംഭിച്ചത്. പൂർണ്ണമായും ശൂന്യമായ ഒരു കിണർ, വെള്ളമില്ലാത്ത നഗരം. നാല് പ്രധാന ജലസംഭരണികൾ പൂർണ്ണമായും വരണ്ടുപോയതിനെത്തുടർന്ന് തെന്നിന്ത്യൻ നഗരമായ ചെന്നൈ പ്രതിസന്ധിയിലാണ്. സർക്കാരിന്റെ ടാങ്കുകളിൽ നിന്ന് വെള്ളം ലഭിക്കുന്നതിന് ജനങ്ങള്‍ മണിക്കൂറുകളോളം വരി നിൽക്കണം. ജലനിരപ്പ് കുറഞ്ഞതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും താൽക്കാലികമായി അടച്ചുപൂട്ടാൻ തുടങ്ങി. സമൂഹം മഴയ്ക്കായി പ്രാർത്ഥിക്കുന്നു.'' എന്നിങ്ങനെയായിരുന്നു ഡികാപ്രിയോയുടെ പോസ്റ്റ്.


Click it and Unblock the Notifications











