മൂന്ന് വർഷത്തെ പ്രണയം!! 69ാം വയസിൽ പ്രമുഖ നടൻ വീണ്ടും അച്ഛനായി...
ഗിയർക്ക് ആദ്യ ഭാര്യയായ നടി കാര ലൊവെല്ലിൽ പത്തെൻപത് വയസ്സുകാരനായ ഒരു മകനുണ്ട്.
അറുപത്തിയൊൻപത് കാരനായ ഹോളിവുഡ് നടൻ റിച്ചാഡ് ഗിയർക്കും ഭാര്യ അലെയ്ഹാന്ദ്ര സിൽവയ്ക്കും ആൺകുഞ്ഞ് പിറന്നു. കഴിഞ്ഞ മൂന്ന് വർഷം മുൻപാണ് ഇവർ തമ്മിൽ വിവാഹിതരായത് . നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവർ ഒന്നായത്.

ഗിയർക്ക് ആദ്യ ഭാര്യയായ നടി കാര ലൊവെല്ലിൽ പത്തെൻപത് വയസ്സുകാരനായ ഒരു മകനുണ്ട്. അതുപോലെ ആക്ടിവിസ്റ്റായ അലെയ്ഹാന്ദ്രയ്ക്ക് മുൻഭർത്താവായ ഗോവിന്ദ് ഫ്രീഡ് ലാൻഡിൽ ഒരു മകനുണ്ട്. ഗോവിന്ദുമായി പിരിഞ്ഞ ശേഷമാണ് അലെയ്ഹാന്ദ്ര ഗിയറിനെ വിവാഹം കഴിച്ചത്.
സ്പാനിഷ് ലാ ലീഗ് ക്ലബ് റയാ മാൻഡ്രിഡിന്റ മുൻ വൈസ് പ്രസിഡന്റ് ഇഗ്നാഷ്യോ സിൽവയുടെ മകളാണ് അലെയ്ഹാന്ദ്ര. ടിബറ്റൻ നേതാവ് ദലൈലാമയുടെ അനുഗ്രഹം തേടിയെത്തിയതിനു ശേഷമാണ് അലെയ്ഹാന്ദ്ര താന്‍ ഗര്‍ഭിണിയായ വിവരം വെളിപ്പെടുത്തിയത്. ബുദ്ധ മത വിശ്വാസിയായും ദലൈലാമയുടെ അടുത്ത അനുയായിയുമാണ് ഗിയർ.


Click it and Unblock the Notifications