അമ്മ തന്നെ വിറ്റത് 500 ഡോളറിന്! താക്കോലുമായി അയാൾ വീട്ടിൽ വന്നു, നടിയുടെ വെളിപ്പെടുത്തൽ

താരങ്ങളുടെ തുറന്നു പറച്ചിലുകൾ പലപ്പോഴു പ്രേക്ഷകർ ഞെട്ടലോടെയാണ് കേൾക്കുന്നത്. ജോലി സ്ഥലത്ത് നിന്നും പുറത്തു നിന്നും അനുഭവിക്കേണ്ടി വരുന്ന ദുരനുഭവങ്ങൾ താരങ്ങൾ തുറന്നു പറയാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹോളിവുഡ് താരം ഡെമി മൂറിന്റെ വെളിപ്പെടുത്താലാണ്, തന്റെ ആത്മകഥയായ ഇൻസൈഡ് ഔട്ടിൽ ഇതിനെ കുറിച്ച് തുറന്ന് എഴുതിയിരുന്നു.

ബാല്യകാലത്ത് നേരിടേണ്ടി വന്ന ക്രൂര പീഡനത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചാം വയസ്സിൽ അമ്മ പണത്തിനു വേണ്ടി മറ്റെരാൾക്ക് തന്നെ വിറ്റെന്നും അയാളിൽ നിന്ന് ക്രൂര പീഡനം ഏറ്റവു വാങ്ങിയതിനെ കുറിച്ച് നടി വെളിപ്പെടുത്തി. എഎൻഎ ആണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 56ാം വയസ്സിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ

  മദ്യപാനിയായ അമ്മ

മദ്യത്തിന് അടിമയായിരുന്നു ഡെമി മൂറിന്റെ അമ്മ. 15 വയസ്സായപ്പോൾ തന്നെ അമ്മ മദ്യപാന കേന്ദ്രങ്ങളിൽ താനുമായി പോകുമായിരുന്നു. അവിടെ വരുന്ന പുരുഷന്മാർ എന്നേയും അമ്മേയേയും ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിലുള്ള യാത്രകളിൽ തന്നേയും പങ്കാളിയാക്കുന്നത് മൂർ അഭിമുഖത്തിൽ പറയുന്നു.

 ബാല്യകാലത്തെ ലൈംഗികാനുഭവം

ഒരു ദിവസം രാത്രി വിട്ടിൽ തിരിച്ചെത്തിമ്പോൾ ഒരാൾ തക്കേലുമായി വീടിന് മുന്നിൽ നിൽക്കുകയാണ്. അയാൾ അന്ന് മൂറിനെ അതിക്രൂരമായി മാനഭംഗത്തിന് ഇരയാക്കുകയായിരുന്നു . തന്റെ ജീവിതത്തിലെ ഏറ്റവും അതിക്രൂരമായ ദിവസം എന്നാണ് ആ ദിവസത്തെ കുറിച്ച് നടി ‌ പറയുന്നത്. അതിക്രൂരമായ ഉപയോഗിച്ച ശേഷം, 500 ഡോളറിന്റെ ലൈംഗികാനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കുകയായിരുന്നു.

 മകളെ  വിറ്റ അമ്മ

അപ്പോഴാണ് അമ്മ തന്നെ വിറ്റതിനെ കുറിച്ച് തനിയ്കക് മനിസ്സിലായത്. 500 ഡോളറിനു വേണ്ടി അമ്മ മകളുടെ മാനഭംഗം ചെയ്യാൻ കൂട്ടു നിൽക്കുകയായിരുന്നു. അന്യപുരുഷനിൽ നിന്ന് 500 ഡോളർ വാങ്ങി മകളെ അപമാനിക്കാനായി വീടിന്റെ താക്കോൽ നൽകുകയായിരുന്നു അമ്മ. അതായിരുന്നു തന്റെ ജീവിതത്തിൽ ആദ്യമായി നടന്ന ലൈംഗികാതിക്രമമെന്നും അപമാനിക്കപ്പെട്ട ദിവസമെന്നും മൂർ പറയുന്നു.

 വഞ്ചന

അന്ന് നടന്നത് മാനഭംഗം മാത്രമായിരുന്നില്ല. ജീവിതത്തിലുണ്ടായ വഞ്ചന കൂടിയായിരുന്നു. ആത്മകഥ പ്രകാശനവുമായി നടന്ന ചടങ്ങിലും താരം ബാല്യകാലത്ത് നടന്ന പീഡനാനുഭത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ തുറന്നു പറച്ചിൽ ഞെട്ടലോടു കൂടിയായിരുന്നു പ്രേക്ഷകർ കേട്ടത്.

 ഹോളിവുഡ്  സൂപ്പർ താരം


മാനഭംഗം മാത്രമായിരുന്നില്ല അന്ന് നേരിടേണ്ടി വന്നത്. ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വഞ്ചന കൂടിയായിരുന്നെന്ന് താരം പറയുന്നു. ബാല്യകാലത്ത് നേരിടേണ്ടി വന്ന ഈ ക്രൂരമായ സംഭവത്തെ അതിജീവിച്ചാണ് മൂർ ഹോളിവുഡിലെ മുൻനിര നായികയായി മാറിയത്. സ്വകാര്യ ജീവിതത്തിൽ മാത്രമല്ല സിനിമ ജീവിതത്തിലും നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചും ആത്മകഥയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X