Don't Miss!
- News
ഫെബ്രുവരി മുതൽ സുരക്ഷാ പരിശോധന;ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ഇളയമകനെ നഷ്ടപ്പെടുകയാണെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു, തുറന്ന് പറഞ്ഞ് ഹാരി രാജകുമാരൻ്റെ പത്നി
അമേരിക്കന്‍ നടിയും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗന് മെര്ക്കള് ലോകം മുഴുവന്‍ അറിയപ്പെടുന്ന പ്രശസ്തരായ വനിതകളില്‍ ഒരാളാണ്. ഹാരിയെ വിവാഹം കഴിച്ചതോടെ ബ്രിട്ടീഷ് കുടുംബത്തിലെ അംഗമായി മാറിയ മേഗന് ഒരു തുറന്നെഴുത്ത് നടത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇക്കഴിഞ്ഞ ജൂലൈയില്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ കുറിപ്പില്‍ മേഗന് സൂചിപ്പിച്ചിരിക്കുന്നത്.
'ഒരു ദിവസം മകന് ആര്‍ച്ചിയെ പരിപാലിച്ച് കൊണ്ട് വീട്ടിലായിരുന്നു ഞാന്‍. പെട്ടെന്ന് എനിക്ക് വയറ് വേദന അനുഭവപ്പെട്ടു. മകനെ എടുത്ത് കൊണ്ട് തന്നെ എന്റെ കൈകളില്‍ താങ്ങി ഞാന്‍ നിലത്തേക്ക് വീണു. പെട്ടെന്ന് തന്നെ ഇത് അത്ര നല്ല സൂചനയല്ലെന്ന ചിന്ത എന്റെ മനസിലേക്ക് വന്നു. എനിക്ക് ജനിച്ച ആദ്യ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഒരിക്കലും മറക്കാന്‍ പറ്റാത്ത വേദനയാണത്. മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഹൃദയം തകര്‍ന്ന് നില്ക്കുന്ന ഭര്‍ത്താവിന്റെ കൈകലള് ചേര്‍ത്ത് പിടിച്ചു. അപ്പോഴും അദ്ദേഹം വേദനിക്കുന്ന എന്റെ ഹൃദയത്തെ സമാധാനിപ്പിക്കാനാണ് ശ്രമിച്ചത്. ആ കൈകളിലെ ശാന്തത എനിക്കപ്പോള്‍ അനുഭവപ്പെട്ടു.
Recommended Video
കണ്ണുനീര് കൊണ്ട് ഞാന്‍ ആ കൈകളില്‍ ചുംബിച്ചു. വെള്ള നിറമുള്ള ചുവരുകള്‍ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ തിളങ്ങഇ. ഞങ്ങള്‍ ഈ വേദനയില്‍ നിന്നും മറികടക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. നൂറ് സ്ത്രീകളില്‍ പത്ത് മുതല്‍ ഇരുപത് വരെയുള്ള ആളുകളും ഇതുപോലെ ഗര്‍ഭഛിദ്രത്തിന്റെ ശാരീരികവും മാനസികവുമായിട്ടുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ആ വേദനയ്ക്കള്ക്കിടയിലാണ് ഞങ്ങള്‍ മനസിലാക്കിയത്. എന്നാല്‍ ഒരിക്കലെങ്കിലും ഈ വിഷയം തുറന്ന് സംസാരിക്കാന്‍ സമൂഹം തയ്യാറാകുന്നില്ല' എന്നും മേഗന് പറയുന്നു.
-
ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ