ഗൗണിൽ സ്വർണ്ണ നിറത്തിലുളള നൂലിൽ അവരുടെ പേര് കുറിച്ചു, വ്യത്യസ്ത പ്രതിഷേധവുമായി ഓസ്കാർ വേദിയിൽ നടി
പലപ്പോഴും ഓസ്കാർ വേദികൾ പ്രതിഷേധങ്ങൾക്കും വേദിയാകാറുണ്ട്. ഇക്കുറി നടിയും മുൻ ഓസ്കാർ പുരസ്കാര ജേതാവുമായ നതാലി പോർട്ട്മാൻ ശക്തമായ പ്രതിഷേധവുമായിട്ടാണ് റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടത്. മികച്ച സംവിധായകർക്കായുള്ള നോമിനേഷനിൽ വനിത സംവിധായകരെ തഴഞ്ഞതിനെതിരെയായിരുന്നു നടിയുടെ പ്രതിഷേധം. ഇത് വസ്ത്രധാരണത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

ഫാഷൻ ലോകം ആകാംക്ഷയോടെയാണ് ഓസ്കാർ റെഡ് കാർപെറ്റിനെ വീക്ഷിക്കുന്നത്. നതാലിൻ മികച്ച സംവിധായകർക്കുളള നോമിനേഷനിൽ തഴയപ്പെട്ട 8 വനിത സംവിധായകരുടെ പേര് ആലേഖനം ചെയ്ത വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു ചുവട് വെച്ചത്. കറുത്ത ഗൗണിൽ സ്വർണ്ണ നിറത്തിലുള്ള നൂലു കൊണ്ട് ആലേഖനം ചെയ്ത പേരുകൾ റെഡ് കാർപെറ്റിൽ തിളങ്ങി നിന്നിരുന്നു.
ലോറൻ സ്കഫാരിയ, ലുലു വാങ്, ഗ്രേറ്റ ഗെർവിഗ്,മാറ്റി ഡിയോപ്, മാരിയെല്ലെ ഹെല്ലെർ, മെലീന മാറ്റ്സൗകാഡ്, അൽമ, സെലിനെ ഷ്യാമ എന്നിവരുടെ പേരുകളായിരുന്നു ഗൗണിൽ പതിപ്പിച്ചത് പോയ വർഷം ഇവരുടെ ചിത്രങ്ങൾക്ക് ഓസ്കാർ പുരസ്കാര വേദിയിൽ മികച്ച അഭിപ്രായം ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം ഇവരുടെ പേരുകൾ തഴയപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് താരം പ്രതിഷേധവുമായി റെഡ് കാർപെറ്റിലെത്തിയത്.


Click it and Unblock the Notifications