നടിയും മോഡലുമായ സ്റ്റെഫാനി ആത്മഹത്യ ചെയ്തു! മരണവിവരം സത്യമാണെന്ന് വ്യക്തമാക്കി നടിയുടെ ജീവിത പങ്കാളി
കഴിഞ്ഞ വര്‍ഷം നടി ശ്രീദേവിയുടെ മരണം ഇന്ത്യന്‍ സിനിമാപ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങിയായിരുന്നു ശ്രീദേവി മരിച്ചത്. ഇതൊരു അപകട മരണമായിരുന്നെന്നാണ് കണ്ടെത്തല്‍. ഇപ്പോഴിതാ ഹോളിവുഡില്‍ നിന്നും പ്രമുഖ നടി മരിച്ചെന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. കനേഡിയന്‍ നടിയും മോഡലുമായ സ്റ്റെഫിനി ഷെര്‍ക്കാണ് മരിച്ചത്.

അതേ സമയം നടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് സ്റ്റെഫാനിയുടെ ജീവിത പങ്കാളിയും നടനുമായ ഡമിയന്‍ ബിച്ചര്‍ സ്ഥിരികരിച്ചു. ലോസ് ആഞ്ചല്‍സിലെ വസതിയിലുള്ള നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് അപകടമരണമല്ലെന്നും ആത്മഹത്യ ആണെന്നുമാണ് ജീവിത പങ്കാളി വ്യക്തമാക്കിയത്.
2011 മുതലായിരുന്നു സ്റ്റൈഫാനിയും ബിച്ചിറും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്. പങ്കാളിയുടെ അകാലമരണത്തില്‍ താനും കുടുംബവും കടുത്ത മാനസിക സംഘര്‍ഷവു വേദനയും അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നു അവര്‍ക്ക് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ബിച്ചര്‍ പറയുന്നു. അതേ സമയം നടിയുടെ ആത്മഹത്യയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ പരമ്പരയായ ഹാഷ് ടാഗ് ദ സീരിസിലൂടെയാണ് സ്റ്റൈഫാനി ശ്രദ്ധേയായത്. ചില ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications