അഫ്ഗാനില്‍ ബ്രൂസ്‌ലിക്ക് പുനര്‍ജന്മം
കാബൂള്‍: വിഖ്യാത ഹോളിവുഡ് നടനും മാര്‍ഷല്‍ ആര്‍ട്‌സിലെ അതികായനുമായി അറിയപ്പെടുന്ന ബ്രൂസ് ലി അഫ്ഗാനിസ്ഥാനില്‍ പുനര്‍ജനിച്ചെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം കാഴ്ചയില്‍ മാത്രമല്ല, ബ്രൂസ് ലിയുടെ നടത്തവും ആക്ഷനും എല്ലാം ഒത്തുചേര്‍ന്നൊരു യുവാവാണ് കാബൂളിലെ 20 കാരന്‍ അഫ്ഗാന്‍ ബ്രൂസ് ലീ എന്നരിയപ്പെടുന്ന അബ്ബാസ് അലിസാദേ.
അബ്ബാസിന്റെ ചിത്രങ്ങളെല്ലാം ഫേസ്ബുക്കില്‍ വന്‍ ഹിറ്റാണ്. കാരണം ബ്രൂസ് ലിയുടെ ആരാധകരെല്ലാം ധിരിച്ചിരിക്കുന്നത് അത് ബ്രൂസ് ലി തന്നെയാണെന്നാണ്. അത്രയ്ക്കുണ്ട് ഇതിഹാസ നടനുമായുള്ള അബ്ബാസിന്റെ സാമ്യം. മാര്‍ഷല്‍ ആര്‍ട്‌സില്‍ ബ്രൂസ് ലിയെയും വെല്ലുന്ന പ്രകടനമാണ് അബ്ബാസിന്റെതെന്നാണ് അയാളുടെ സുഹൃത്തുക്കള്‍ പറയുന്നത്.

കാഴ്ചയില്‍ ബ്രൂസ് ലിയെ പോലെയുണ്ടെന്ന് മനസിലായതോടെ അബ്ബാസ് ബ്രൂസ് ലിയുടെ സിനിമകളിലൂടെ അദ്ദേഹത്തെ അടുത്തറിയുകയും ആക്ഷന്‍ അനുകരിക്കുകയുമായിരുന്നു. ദിവസേന മണിക്കൂറുകള്‍ മാര്‍ഷല്‍ ആര്‍ട്‌സിനായി മാറ്റിവെക്കുകയും ചെയ്തു. 1920 ല്‍ അമാനുള്ള ഖാന്‍ നിര്‍മ്മിച്ച തകര്‍ന്ന ദാറുലാമാന്‍ കൊട്ടാരത്തിലാണ് അബ്ബാസിന്റെ പരിശീലനം.
കാബൂളിലെ വു ഷു ചാമ്പ്യനായ അബ്ബാസിന് ബ്രൂസ് ലിയെപ്പോലെ ലോകം അറിയപ്പെടുന്ന താരമാകണമെന്നുതന്നെയാണ് ആഗ്രഹം. ബ്രൂസ് ഹസാരെ എന്നാണ് ഫേസ്ബുക്കില്‍ ഇദ്ദേഹത്തിന്റെ അപരനാമം. എന്തായാലും, ദൈവം അനുഗ്രഹിച്ചുതന്ന ബ്രൂസ് ലിയുമായുള്ള സാമ്യം അങ്ങിനെ വെറുതെ കളയാന്‍ ദരിദ്ര കുടുംബത്തില്‍ പിറന്ന അബ്ബാസ് തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications











