ഹോളിവുഡ് നടന്മാരുമായി ലിപ്‌ലോക്കുണ്ടാവും, അതിന് സമ്മതമില്ലെന്ന് പറഞ്ഞ് ഐശ്വര്യ റായി ഒഴിവാക്കിയത് വമ്പൻ സിനിമകൾ
ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹമോചന അഭ്യൂഹങ്ങളിലൂടെ നടി ഐശ്വര്യ റായ് ബച്ചന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. അഭിഷേകും ഐശ്വര്യയും വിവാഹമോചനത്തിലെത്തിയെന്നാണ് കിംവദന്തികള്‍. ഇതനുസരിച്ച് നിരന്തരം വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. എന്നിട്ടും ദമ്പതിമാര്‍ വിഷയത്തില്‍ വ്യക്തത വരുത്താത്തത് ആരാധകരെയും ആശയക്കുഴപ്പത്തിലാക്കുകയാണ്.
ഇതിനിടെ ഐശ്വര്യയെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തെങ്കിലും ഇടയ്ക്ക് ഹോളിവുഡിലടക്കം ഐശ്വര്യ അഭിനയിച്ചിരുന്നു. എന്നാല്‍ അവിടെ പോയി ചില നടന്മാരുമായി ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് നടി പറഞ്ഞിട്ടുണ്ട്. അങ്ങനെ രണ്ട് വലിയ ഹോളിവുഡ് സിനിമകള്‍ ഐശ്വര്യ നിരസിച്ചതിനെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്.

ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2000 ത്തിന്റെ തുടക്കത്തില്‍ ഐശ്വര്യ റായി ഹോളിവുഡിലും സജീവമായി അഭിനയിച്ചിരുന്നു. അങ്ങനെ ഹോളിവുഡിലും തന്റേതായൊരു സ്ഥാനം സൃഷ്ടിക്കാന്‍ നടിയ്ക്ക് സാധിച്ചു. ബ്രൈഡ് ആന്‍ഡ് പ്രിജുഡീസ്, മിസ്ട്രസ് ഓഫ് സ്പൈസസ്, പ്രൊവോക്ക്ഡ് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചു. ഐശ്വര്യയുടെ കരിയറിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമായിരുന്നു അത്.
ഈ സമയത്താണ് നടിയുടെ കരിയറിനെ അടിമുടി മാറ്റിമറിച്ചേക്കാവുന്ന രണ്ട് ഹോളിവുഡ് ചിത്രങ്ങളിലേക്കുള്ള അവസരം ഐശ്വര്യയ്ക്ക് ലഭിക്കുന്നത്. രണ്ട് ആക്ഷന്‍ സിനിമകളായിരുന്നെങ്കിലും ഐശ്വര്യ അത് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസ്റ്റര്‍ ആന്‍ഡ് മിസിസ് സ്മിത്തിനൊപ്പം ബ്രാഡ് പിറ്റിനൊപ്പവുമായിരുന്നു ഐശ്വര്യ അഭിനയിക്കേണ്ടിയിരുന്നത്. പിന്നീട്, ഐശ്വര്യയ്ക്ക് പകരം ആഞ്ജലീന ജോളിയെയും ചാര്‍ലിസ് തെറോണിനെയും ഈ കഥാപാത്രങ്ങള്‍ക്കാി തിരഞ്ഞെടുത്തു.

എന്നാല്‍, സിനിമയില്‍ ചുംബന രംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും ചെയ്യുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞാണ് ഐശ്വര്യ ഈ അവസരം നിഷേധിച്ചത്. പിന്നീട് വില്‍ സ്മിത്തിനൊപ്പം ചുംബനരംഗം അവതരിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ഹനോക്ക് എന്ന സിനിമയും നിരസിച്ചു. തനിക്ക് ഡേറ്റ് പ്രശ്നങ്ങളുണ്ടെന്നും അതാാണ് സിനിമയില്‍ അഭിനയിക്കാത്തതെന്നുമാണ് പിന്നീട് നടി നല്‍കിയ വിശദീകരണം.
അതുപോലെ ബ്രാഡ് പിറ്റിനൊപ്പം 'ട്രോയ്' എന്ന സിനിമയിലും ഐശ്വര്യയാണ് നായികയാവേണ്ടിയിരുന്നത്. എന്നാല്‍ ആ സിനിമയ്ക്ക് കുറഞ്ഞത് ആറ് മുതല്‍ ഒമ്പത് മാസമെങ്കിലും സമയം അവര്‍ ആവശ്യപ്പെട്ടിരുന്നു. ഹോളിവുഡില്‍ ഇത്രയധികം സമയം ഒരു സിനിമയ്ക്ക് വേണമെന്ന് എനിക്ക് അറിയില്ലായിരുന്നു. മാത്രമല്ല ഇവിടെ വേറെ സിനിമകള്‍ ഉണ്ടായിരുന്നതിനാല്‍ അത്രയും ദിവസം മാറി നില്‍ക്കാനും സാധിച്ചില്ല. അങ്ങനെയാണ് ആ സിനിമ നഷ്ടമായതെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞത്.


Click it and Unblock the Notifications











