സ്പെയിനിൽ എത്തിയത് വർക്ക് വിസയിൽ, അജയ് ജേത്തി മണിഹേയ്‌സ്‌റ്റിന്റെ ഭാഗമായത് ഇങ്ങനെ
ലോക്ക് ഡൗൺ ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് സ്പാനിഷ് വെബ്സീരീസ് ലാ ര കാസ ഡി പാപ്പൽ അല്ലെങ്കിൽ മണി ഹേയ്സ്റ്റ് ആണ്. സീരീസിന്റെ നാലാം സീസൺ ഏപ്രിൽ 3 മൂന്നിന് ആയിരുന്നു നെറ്റ്ഫ്ലിക്സിൽ ആരംഭിച്ചത്. ദിവസങ്ങൾ കൊണ്ട് തന്നെ നാലാം സീസൺ പ്രേക്ഷകരുടെ ചർച്ച വിഷയമാകുകയായിരുന്നു. സ്പാനിഫ് വെബ് സീരീസായ മണി ഹെയ്സ് കേരളത്തിലു വൻ ചർച്ചയായിട്ടുണ്ട്. പ്രൊഫെസറിനും കൂട്ടർക്കും കൈ നിറയെ ആരാധകരാണ്.
2017 ലായിരുന്നു മണിഫേയ്സ്റ്റിന്റ ആദ്യം സീസൺ ആരംഭിക്കുന്നത്. ഇപ്പോഴിത നാലാം സീരീസ് നാലാം സീസണിൽ എത്തി നിൽക്കുമ്പോൾ കുറച്ചധികം പുതിയ കഥാപാത്രങ്ങളേയും സീരിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാരുളള ഈ സീരീസിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ ഒരു വകയുണ്ട്. നാലാം സീസണിൽ ഇന്ത്യൻ താരം അജയ് ജേത്തി സീരീസിന്റെ ഭാഗമാകുന്നുണ്ട്. പ്രൊഫെസറെ സഹായിക്കാൻ വേണ്ടി എത്തുന്ന പാകിസ്താനി ഹാഷർ ടീമിലെ ഒരു അംഗമായിട്ടാണ് താരം എത്തുന്നത്.. സ്പെയിൽ മാത്രമല്ല ഇന്ത്യയിലും പാകിസ്താനിലും സീരീസിന് ജനപിന്തുണ ലഭിക്കുന്നത്തന്നെ അതിയപ്പെടുത്തിയെന്ന് താരം പറഞ്ഞു. ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പഞ്ചാബിലെ പട്യാവ സ്വദേശിയാണ് അജയ്. 2005 ൽ ജോലക്കായി സ്പെയിനിൽ എത്തിയത്. ചെറുപ്പം മുതൽ തന്നെ അഭിനയത്തിനോട് താൽപര്യമുണ്ടായിരുന്നു. എന്നാൽ വീട്ടിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചിരുന്നില്ല. സ്പെയിനിൽ എത്തിയതിനു ശേഷം ജോലിക്കൊപ്പം തന്നെ സ്പാനിഷ് ഭാഷയും അഭിനയത്തിന്റെ ക്ലാസുകളും പഠിച്ചു.ഇപ്പോൾ ബാഴ്സലോണയിലാണ് താമസം. സ്പെയിനിലും പോർച്ചുഗലിലും ഹിന്ദി പഞ്ചാബി ചിത്രങ്ങളുടെ ഡിസ്ട്രിബൂഷൻ നടത്തുന്നുണ്ട്.- മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

മണി ഹേറയ്സ്റ്റിന്റെ നാലം സീസണിൽ താൻ അഭിനയിക്കുന്നുണ്ടെന്ന് ആരോടും പറഞ്ഞിരുന്നില്ല. കാരണം താൻ എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് ഒരു ഐഡിയയുമില്ലാായിരുന്നു. ഞാൻ അഭിനയിച്ച സീനുകൾ ഫൈനൽ കട്ടിൽ ഉണ്ടാകുമോ എന്ന് എനിക്ക് ഉറപ്പുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഈ സീരീസിൽ അഭിനയിച്ച വിവരമൊന്നും ആരോടും പറഞ്ഞിരുന്നില്ല.. എന്നാൽ ഇപ്പോൾ താൻ സന്തോഷമാണ്. 17 വർഷത്തെ കഠിന പ്രയത്നത്തിന് ഫലം കണ്ട. സീരീസിൽ ചെറിയ കഥാപാത്രത്തിലാണ് എത്തിയതെങ്കിലും മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു തനിയ്ക്ക് ലഭിക്ക് ലഭിച്ചത്-

മണിഹേയ്‌സ്‌റ്റിന്റെ സംവിധയകനായ അലക്സ് പിനക്കൊപ്പം ഞാൻ ഇതിനുമുൻപും ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ,അലക്സ് എന്നോട് സീരിസിൽ ഒരു റോള് ചെയ്യാൻ ആവിശ്യപെട്ടപ്പോൾ എനിക്ക് സീരിസിനെ കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. അതിനു ശേഷം ഞാൻ സീരീസ് കാണാൻ തീരുമാനിച്ചു. മൂന്ന് ദിവസം കൊണ്ടാണ് ഞാൻ ആദ്യ രണ്ട് സീസൺ കണ്ടു തീർത്തത്. ശേഷം ഒരു കാരണവശാലും എനിക്ക് സീരിസിൽ അഭിനയിക്കാൻ ലഭിച്ച ചാൻസ് നഷ്ടപ്പെടുത്തരുതെന്ന് ഞാൻ തീരുമാനിച്ചു. മാഡ്രിഡിലായിരുന്നു ഷൂട്ടിങ്. ഞാൻ ബാക്കി ക്രൂവിൽ ഉള്ളവരെ ഒന്നും ഇതുവരെ കണ്ടിട്ടില്ല.

ഷോയുടെ പ്രാദേശിക റീമേക്കിൽ ഏത് ഇന്ത്യൻ അഭിനേതാക്കൾ തികഞ്ഞവരായിരിക്കുമെന്ന ചോദ്യത്തിന്, പ്രൊഫസർ പോലുള്ള വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ആയുഷ്മാൻ ഖുറാന അടുത്തിടെ പ്രഖ്യാപിച്ചതിനെ പരാമർശിച്ച് ജെതി പറഞ്ഞു, "ആയുഷ്മാൻ ഖുറാന ഒരു നല്ല നടനാണ്. കഠിനമായി പ്രയത്നിക്കുന്ന താരമാണ് അദ്ദേഹം. എന്നാൽ
പ്രൊഫസറെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് നടൻ ഇർഫാൻ ഖാന്റെ പേരാണ്. ഇദ്ദേഹം ഇത് മറ്റൊരു തലത്തിൽ കൊണ്ടു പോകും." പ്രൊഫസറുടെ കാമുകിയെ സംബന്ധിച്ചിടത്തോളം വിദ്യ ബാലൻ ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കുമെന്ന് ജെതി കരുതി.


Click it and Unblock the Notifications