ഇത് ആലിയ തന്നെയാണോ!! താരത്തിന്റെ ആ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടി....
താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കണ്ട് പലപ്പോഴും പ്രേക്ഷകരിൽ ഞെട്ടാറുണ്ട്. ഇങ്ങനെയായിരുന്നോ ഞങ്ങളുടെ പ്രിയതാരമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ഇപ്പോൾ താര സുന്ദരിയുടെ ചിത്രം കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധാകർ.

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ബാല്യകാല ചിത്രം സഹോദരി ഷഹീർ ഭട്ട് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഷഹീറിന്റെ മടയിൽ ഇരിക്കുന്ന കുഞ്ഞ് ആലിയയുടെ ചിത്രമായിരുന്നു അത്. അതേസമയം ആലിയയുടെ പഴയ ചിത്രം കണ്ടാൽ അത്ര വേഗം ആർക്കും തിരിച്ചറിയാൻ സാധിക്കില്ല. ഇൻസ്റ്റഗ്രാമിലൂടെയാണ് താരസുന്ദരിയുടെ ഈ ക്യൂട്ട് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രം എവിടെ എപ്പോൾ എടുത്തതാണെന്ന് വ്യകതമല്ല.
ആലിയ ഇപ്പോൾ ഷൂട്ടിങ്ങ് തിരക്കിലാണ്. സഡക് 2 വിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം ഇപ്പോൾ ഊട്ടിയിലാണുള്ളത്. അമ്മ സോണി റസ്ദാനും സഹോദരിയ്ക്കുമൊപ്പമുള്ള ലൊക്കേഷൻ ചിത്രം കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നു. ആലിയയുടെ അച്ഛൻ മഹോഷ് ഭട്ടാണ് ഡസക് 2 സംവിധാനം ചെയ്യുന്നത് . ഡസ്ക്കിന്റെ ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണിത്. ആദ്യഭാഗത്തിൽ സഞ്ജയ് ദത്തും പൂജ ഭട്ടുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications











